Image

കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു

Published on 26 September, 2021
കണ്ണൂരില്‍ ബൈക്കില്‍ സഞ്ചരിച്ച ദമ്ബതികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; ഭര്‍ത്താവ് മരിച്ചു
കണ്ണൂര്‍ : കണ്ണൂരില്‍ കര്‍ണാടക വനാതിര്‍ത്തിയോട് ചേര്‍ന്ന പെരിങ്കേരിയില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്ബതികള്‍ക്ക് നേരെയുണ്ടായ കാട്ടാനയുടെ ആക്രമണത്തില്‍ ഭര്‍ത്താവ് മരിച്ചു.  പെരിങ്കിരി ചെങ്ങഴശ്ശേരി സ്വദേശിയും ചിട്ടി കമ്ബനി ജീവനക്കാരനുമായ ജസ്റ്റിനെയാണ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിച്ചിട്ടശേഷം കാട്ടാന കുത്തിക്കൊന്നത്.  ഒപ്പമുണ്ടായിരുന്ന ഭാര്യ ജിനി ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വള്ളിത്തോട് പെരിങ്കിരിയിലാണ് സംഭവം. ജസ്റ്റിനും ജിനിയും രാവിലെ ബൈകില്‍ പളളിയില്‍ പോകുന്നതിനിടെയാണ് കാട്ടാന ആക്രമിച്ചത്. സ്ഥലത്തുണ്ടായിരുന്ന ടിപ്പറും ബൈക്കും ആന ചവിട്ടി നശിപ്പിച്ചു.

 ഈ പ്രദേശത്ത് ആദ്യമായാണ് കാട്ടാന ഇറങ്ങി ആളപായമുണ്ടാക്കിയത്. റോഡില്‍ നിര്‍ത്തിയിട്ട ലോറി തകര്‍ക്കാനും ആന ശ്രമിച്ചു. പ്രദേശത്ത് നിന്ന് ആനയുടെ ഒടിഞ്ഞ കൊമ്ബിന്റെ ഭാഗം കണ്ടെടുത്തു. ആനയെ വനത്തിലേക്ക് തുരത്തിയോടിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക