Image

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഒക്ടോബര്‍ 14ന് ഏറ്റെടുക്കും

Published on 26 September, 2021
തിരുവനന്തപുരം വിമാനത്താവളം  അദാനി ഗ്രൂപ്പ് ഒക്ടോബര്‍  14ന് ഏറ്റെടുക്കും
തിരുവനന്തപുരം:  അന്താരാഷ്ട്ര വിമാനത്തവാളം അദാനി ഗ്രൂപ്പ് ഒക്ടോബര്‍ 14ാം തീയതി ഏറ്റെടുക്കും. നിലവിലെ ജീവനക്കാരില്‍ പകുതിയോളം പേരെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്ക് കീഴിലുള്ള മറ്റ് വിമാനത്താവളങ്ങളിലേക്ക് സ്ഥലംമാറ്റും.
എന്നാല്‍ വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരായ നിയമപോരാട്ടം തുടരുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി.ജനുവരി 19ന് അദാനി ഗ്രൂപ്പും എയര്‍പോര്‍ട്ട് അതോറിററി ഓഫ് ഇന്ത്യയും കരാറില്‍ ഒപ്പുവച്ചിരുന്നു.

എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ നിയമ നടപടിയും കോവിഡ് വ്യാപനവും ഏറ്റെടുക്കല്‍ വൈകാന്‍ കാരണമായി.വിമാനത്താവളം അദാനിക്ക് നല്‍കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളിയെങ്കിലും സുപ്രീംകോടതിയില്‍ അപ്പീല്‍ നിലവിലുണ്ട്.

കൈമാറ്റം സ്ഥിരീകരിച്ചും പൂര്‍ണ സജ്ജമാകുന്നതുവരെ ആറുമാസത്തേക്ക് നിലവിലെ താരിഫ് നിരക്ക് തുടരുമെന്നും വ്യക്തമാക്കി എയര്‍പോര്‍ട്ട് അതോറിറ്റി ഉത്തരവിറക്കി.

സംസ്ഥാന സര്‍ക്കാരിന്റെയും വിമാനത്താവള ജീവനക്കാരുടെയും എതിര്‍പ്പിനൊപ്പം രാഷ്ട്രീയ സമ്മര്‍ദ്ദവും മറികടന്നാണ് അദാനി ഗ്രൂപ്പ് വിമാനത്താവളം ഏറ്റെടുക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക