Image

സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി

Published on 26 September, 2021
സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്ന് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: വി എം സുധീരന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത് ശരിയല്ലെന്നും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നേതാക്കള്‍ ഇടപെടണമെന്നും ഉമ്മന്‍ ചാണ്ടി. സുധീരനെ വേദനിപ്പിച്ചത് എന്തെന്ന് കണ്ടെത്തി പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടായ വീഴ്‍ചയില്‍ സുധീരനെ വീട്ടിലെത്തി കണ്ട് വി ഡി സതീശന്‍ ക്ഷമചോദിച്ചു. നേതൃത്വത്തെ ചോദ്യം ചെയ്യുന്നവരോടുള്ള കടുത്ത നിലപാട് മാറ്റി സംസ്ഥാന നേതൃത്വം അനുനയത്തിന് തയ്യാറായിട്ടും രക്ഷയില്ല. അനുനയനീക്കം തള്ളി രാഷ്ട്രീയകാര്യ സമിതിയില്‍ നിന്നുള്ള രാജിയില്‍ ഉറച്ച്‌ നില്‍ക്കുകയാണ് സുധീരന്‍.

'പത്ത് വി ഡി സതീശന്മാര്‍ വന്നാലും അത് മാറ്റാനാകില്ല. അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത് രാജി പിന്‍വലിപ്പിക്കാനല്ല. വി എം സുധീരന്‍ കോണ്‍ഗ്രസിന് അനിവാര്യമാണെന്നും പ്രതിപക്ഷനേതാവ് പ്രതികരിച്ചു.

അതേസമയം രാജിക്കത്ത് നല്‍കിയത് സംബന്ധിച്ച്‌ ഒന്നും പ്രതികരിക്കാനില്ലെന്ന് വി എം സുധീരന്‍ വ്യക്തമാക്കി. കൂടിക്കാഴ്ചയ്ക്കിടെ പ്രതിപക്ഷനേതാവിനെ അതൃപ്തിയറിയിച്ച സുധീരന്‍ രാഷ്ട്രീയകാര്യ സമിതിയില്‍ മതിയായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന് വിമര്‍ശിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക