Image

മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം തുടങ്ങിയവ വില്‍പ്പനയ്ക്ക് വച്ച്‌ കോടികളുടെ തട്ടിപ്പ് : മലയാളി യൂട്യൂബര്‍ പിടിയില്‍

Published on 26 September, 2021
മോശയുടെ അംശവടി, ടിപ്പുവിന്റെ സിംഹാസനം  തുടങ്ങിയവ വില്‍പ്പനയ്ക്ക് വച്ച്‌  കോടികളുടെ തട്ടിപ്പ് : മലയാളി യൂട്യൂബര്‍ പിടിയില്‍
കലൂര്‍ : പുരാവസ്തു വില്‍പ്പനക്കാരനെന്ന വ്യാജേന സാമ്ബത്തിക തട്ടിപ്പ് നടത്തിയെന്ന പരാതിയില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലിന്റെ കലൂരുള്ള വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തുന്നു.വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കള്‍ പലതും നിര്‍മിച്ചതാണെന്നും കണ്ടെത്തി. ചേര്‍ത്തല സ്വദേശിയായ ആശാരിയാണ് ഇത് നിര്‍മിച്ച്‌ നല്‍കിയത്.

പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന വ്യാജേന കോടികളുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയത്. ടിപ്പുവിന്റെ സിംഹാസനം, ബൈബിളിലെ മോശയുടെ അംശവടി, യേശുവിനെ ഒറ്റ് കൊടുത്തപ്പോള്‍ കിട്ടിയ 30 വെള്ളിക്കാശില്‍ ഒന്ന് തുടങ്ങി പുരാവസ്തുക്കളുടെ അമൂല്യ ശേഖരം തന്റെ പക്കലുണ്ടെന്ന് വിശ്വസിപ്പിച്ചാണ് മോന്‍സണ്‍ തട്ടിപ്പ് നടത്തിയിരുന്നത്.

കോടിക്കണക്കിന് രൂപയാണ് പലരില്‍ നിന്നായി ഇയാള്‍ തട്ടിയത്. പണം നഷ്ടപ്പെട്ടവരില്‍ ചിലരുടെ പരാതിയെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചപ്പോഴാണ് മോണ്‍സണ്‍ വില്‍പ്പനയ്ക്ക് വച്ച പുരാവസ്തുക്കളില്‍ പലതും ആശാരി നിര്‍മിച്ചതാണെന്ന് കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക