Image

സുധീരന്‍ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന് കെ.സുധാകരന്‍

Published on 26 September, 2021
സുധീരന്‍ അവസരങ്ങളൊന്നും ഉപയോഗിച്ചില്ലെന്ന് കെ.സുധാകരന്‍
തിരുവനന്തപുരം : രാഷ്ട്രീയകാര്യ സമിതിയില്‍നിന്നു രാജിവച്ച വി.എം.സുധീരനെ തള്ളി കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. കെപിസിസിയുടെ നടപടികളില്‍ തെറ്റുണ്ടെങ്കില്‍ എഐസിസി ചൂണ്ടിക്കാണിക്കും.

തീരുമാനങ്ങളെല്ലാം എഐസിസിയുടെ അനുമതിയോടെയാണ്. സുധീരനോട് അഭിപ്രായങ്ങള്‍ ചോദിച്ചിരുന്നു. മതിയായ സമയവും നല്‍കി. അവസരങ്ങളൊന്നും അദ്ദേഹം വിനിയോഗിച്ചില്ല. എല്ലാ വിഷയങ്ങളും രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ പ്രസ്താവനയില്‍ സുധാകരന്‍ അതൃപ്തി രേഖപ്പെടുത്തി.


Join WhatsApp News
Boby Varghese 2021-09-26 23:48:51
Hello Sudhakaran, you are selected for only one purpose ie to destroy the Congress party. The party should never come back.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക