Image

ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ

Published on 26 September, 2021
ബൈക്ക് ഓടിച്ച അനുഭവം പറഞ്ഞ് കനിഹ
മലയാളത്തിലെ എല്ലാ സൂപ്പര്‍ താരങ്ങളുടെയും ഒപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച മലയാളികള്‍ക്ക്  പ്രിയപ്പെട്ട നടിയാണ് കനിഹ .

 പേടി മാറ്റി ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവെക്കുകയാണ് കനിഹ.

ഹാര്‍ലി ഡേവിഡ്‌സണ്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് കനിഹ താന്‍ ബൈക്കോടിച്ച വിശേഷം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

 "സന്തോഷം.. ഈ വലിയ ബൈക്കുകള്‍ ഓടിക്കാന്‍ പഠിക്കാന്‍ എപ്പോഴും ആഗ്രഹമുണ്ടായിരുന്നെങ്കിലും അതിനിടയില്‍ ഭയം വന്നു.. ഇന്ന് ഞാന്‍ ആ ഭയം ഉപേക്ഷിച്ചു, ഈ രാക്ഷസനോടൊപ്പം യഥാര്‍ത്ഥ സന്തോഷവും ആവേശവും അനുഭവിച്ചു!!" കനിഹ കുറിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക