Image

ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)

Published on 27 September, 2021
ജോര്‍ജ് മത്തായി: ഉപദേശിയുടെ മകന്റെ വേദനകളുടെ കഥ (രാജു തരകന്‍)
അപ്രതീക്ഷ വിയോഗമായിരുന്നു ഇവിടെ സംഭവിച്ചത് . അല്ലെങ്കിലും മരണം എപ്പോഴും അങ്ങനെ തന്നെയാണ്. നമ്മൾ സ്നേഹിയ്ക്കുന്ന വ്യക്തികൾ, നമ്മെ സ്നേഹിയ്ക്കുന്നവർ  വിട്ടുപിരിയുംമ്പോൾ ഉണ്ടാകുന്ന നഷ്ടബോധം അഗാധമാണ്. കല്ലട മത്തായിച്ചൻ്റെയും മറിയാമ്മ മത്തായിച്ചൻ്റേയും മകനായി ജനിച്ച ജോർജ് മത്തായിയുടെ ജനനം കൊല്ലം ജില്ലിയിൽ കല്ലട എന്ന ചെറിയ ഗ്രാമത്തിലായിരുന്നു. കല്ലടയാറ് അല്പം അകലെ ശാന്തമായ് ഒഴുകി കൊണ്ടിരിക്കുന്ന , മനസ്സിനു് കുളിർമ പകരുന്ന ആ കാഴ്ച തൻ്റെ വീട്ടിൽ ഇരുന്നാൽ ദൃശ്യമാണ്.   പ്രേഷിത ദൗത്യത്തിന് ദൈവവിളി ലഭിച്ചതുകൊണ്ടു്  കൃഷിയും തനിയ്ക്ക് ഉണ്ടായിരുന്ന തൊഴിലും ഉപേക്ഷിച്ചാണ്  പിതാവ് മത്തായിച്ചനും കുടുംബവും ഒരു പുതിയ ജീവതത്തിന് തുടക്കം കുറിച്ചത്.

എൻ്റെ  Grandfather ൻ്റെ   സഹോദര പുത്രനാണ്  ജോർജ് മത്തായിച്ചൻ. സംഭാഷണങ്ങളിൽ അച്ചായൻ എന്നു മാത്രമാണു് ഞാൻ വിളിച്ചിരുന്നതു്. 2019 ൽ എക്സ്പ്രസ്സ് ഹെറാൾഡ് പത്രത്തിൻ്റെ അഭിമുഖത്തിനായ് അദ്ദേഹം എൻ്റെ ഭവനത്തിൽ വന്നിരുന്നു.youtube ൽ  ആഭിമുഖം ലഭ്യമാണ്. പെന്തെക്കോസ്ത്   സമൂഹത്തിന് വളരെ സുപരിചിതനായ ജോർജ്ജ് അച്ചായൻ അനവധി കോൺഫെറൻസുകൾക്ക് നേതൃത്വ പാടവം തെളിയിച്ചിട്ടുള്ള വ്യക്തി പ്രതിഭയാണ്. മറ്റുള്ളവരെ ആദരിയ്ക്കുന്നതിനും സ്നേഹിയ്ക്കുന്നതിനും ഉള്ള ഒരു വിശാല മനസ്സ് തനിയ്ക്ക് ഉണ്ടായിരുന്നു.

അവസാനത്തെ  കൂടി കാഴ്ച ഇന്നും എൻ്റെ മനസ്സിൽ തെളിയുന്നുണ്ടു്. Rockwall  ഹോട്ടൽ സമുച്ചയം.  അംബരചുംബിയായ ഹോട്ടൽ സമുച്ചയത്തിൽ ദീർഘ സമയം അദ്ദേഹം പിന്നിട്ട നാൾവഴികളുടെ തുടക്കം ക്കുറിച്ചു. ഒരു ഉപദേശിയുടെ മകൻ്റെ വേദനകളുടെ കഥ, വിശ്വാസികളിൽ നിന്ന്  സഭാ ശുശ്രൂഷകർ ഏറ്റുവാങ്ങുന്ന , മനസ്സിനെ ആഴത്തിൽ മുറിപ്പെട്ടുത്തുന്ന കഥകളായിരുന്നു അതിൽ പലതും. അതുകൊണ്ടായിരിയ്ക്കണം ഒരു കാലഘട്ടത്തിൽ പൊന്തെക്കോസ്ത് ജനവിഭാഗത്തോട് തനിയ്ക്കു് വിരക്തി അനുഭവപ്പെട്ടത്. വർഷങ്ങൾ പലത് പിന്നിട്ടപ്പോൾ തൻ്റെ ജീവിതത്തിലും വ്യതിയാനം സംഭവിച്ചു . ദൈവത്തെ അടുത്തറിഞ്ഞ നിമിഷങ്ങൾ. പാവപ്പെട്ടവരെ സഹായിയ്ക്കുന്ന ഒരു നല്ല മനസ്സ് തനിയ്ക്ക് ഉണ്ടായിരുന്നു. ശാന്തനും മനുഷ്യസ്നോഹിയായിരുന്ന താൻ എന്നും ചരിത്ര താളുകളിൽ നിറഞ്ഞു  നിൽക്കുമെന്നതിന് സംശയമില്ല. 71 വർഷങ്ങൾ ജീവിതം പിന്നിട്ട ജോർജ് മത്തായി സെപ്റ്റംബർ 23ന് ഈ ലോകത്തോട് വിട പറഞ്ഞു.

മാധ്യമ പ്രവർത്തകനും, ജീവ കാരുണ്യ പ്രവർത്തനത്തിൽ സജീവ സാന്നിദ്ധ്യവുമായിരുന്ന ജോർജ് മത്തായിയുടെ സംസ്ക്കാര ശൂശ്രൂഷകൾ ഒക്ടോബർ 2 ന് ഡാളസിൽ നടക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക