Image

ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ

Published on 27 September, 2021
ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ
ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്നുള്ള യാത്രാ വിമാനങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ച് കാനഡ. നാളെ മുതല്‍ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനാവും. കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗാമായി ഏര്‍പ്പെടുത്തിയ വിലക്ക് സെപ്റ്റംബര്‍ 26 വരെ നീട്ടുകയായിരുന്നു. വിലക്ക് അവസാനിപ്പിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള യാത്രക്കാര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി ഇനി കാനഡയിലേക്ക് സഞ്ചരിക്കാം.

ഇന്ത്യയില്‍ നിന്നുള്ള എയര്‍ കാനഡ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 27 ന് പുനരാരംഭിക്കും. എന്നാല്‍ കാനഡയിലേക്കുള്ള എയര്‍ ഇന്ത്യ വിമാന സര്‍വീസുകള്‍ സെപ്റ്റംബര്‍ 30ന് മാത്രമെ പുനരാരംഭിക്കൂ. അംഗീകൃത ലബോറട്ടറിയിലാണ് കോവിഡ് പരിശോധന നടത്തേണ്ടത്. നേരിട്ടുള്ള വിമാനങ്ങളില്‍ സഞ്ചരിക്കുന്നവര്‍ ഡല്‍ഹിയിലെ ജെനസ്ട്രിങ്‌സ് ലബോറട്ടറിയില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.

18 മണിക്കൂറിനുള്ളില്‍ നടത്തിയ പരിശോധനാഫലമാണ് വേണ്ടത്. വിമാനത്തില്‍ കയറുന്നതിന് മുമ്പ് പരിശോധനാഫലം വിമാനക്കമ്പനി അധികൃതരെ കാണിക്കണമെന്നാണ് നിര്‍ദേശം. മുമ്പ് കോവിഡ്ബാധിച്ചവര്‍ക്ക് രാജ്യത്തെ ഏത് സര്‍ട്ടിഫൈഡ് ലബോറട്ടറിയില്‍നിന്നുള്ള പരിശോധനാഫലവും കാണിക്കാം. നേരിട്ടുള്ള വിമാനങ്ങളില്‍ അല്ല യാത്രചെയ്യുന്നതെങ്കില്‍ മൂന്നാമത്തെ രാജ്യത്തുനിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതും നിര്‍ബന്ധമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക