Image

കനയ്യ കോണ്‍ഗ്രസിലെത്തുമോ ? കാത്തിരിക്കാം ഒരു ദിവസം

ജോബിന്‍സ് Published on 27 September, 2021
കനയ്യ കോണ്‍ഗ്രസിലെത്തുമോ ? കാത്തിരിക്കാം ഒരു ദിവസം
സിപിഐയുടെ യുവ നേതാവ് കനയ്യകുമാര്‍ കോണ്‍ഗ്രസിലെത്തുമോ എന്ന ചോദ്യം ദിവസങ്ങളായി ഉയര്‍ന്നു കേള്‍ക്കുകയാണ്. ഭഗത്സിംഗ് ദിനമായ നാളെ കനയ്യ കോണ്‍ഗ്രസിലെത്തുമെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ ഉറപ്പിച്ച് പറയുമ്പോള്‍ സിപിഐ ഇത് തള്ളിക്കളയുന്നു, അങ്ങനെ സംഭവിക്കില്ലെന്നാണ് സിപിഐ ഉറപ്പിച്ച് പറയുന്നത്. 

കനയ്യയ്‌ക്കൊപ്പം കോണ്‍ഗ്രസില്‍ എത്തുമെന്നു കരുതുന്നയാളാണ് ഗുജറാത്ത് എംഎല്‍എ ജിഗ്നേഷ് മേവാനി . ഇദ്ദേഹം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. തനിക്കൊപ്പം കനയ്യയും ഉണ്ടാകുമെന്നാണ് ജിഗ്നേഷ് മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതുവരെ കനയ്യ കുമാര്‍ ഇത് സ്ഥിരീകരിച്ചിട്ടില്ല. 

സിപിഐയും വിഷമവൃത്തത്തിലാണ് കനയ്യ കുമാര്‍ സിപിഐ നേതാക്കളോടും ഇതുവരെ മനസ്സ് തുറന്നിട്ടില്ല. അതു കൊണ്ട് തന്നെ അഭ്യൂഹങ്ങളുടെ പുറത്ത് യാതൊരു നടപടിയും വേണ്ടെന്നും മറിച്ച് ഒരു ദിവസം കൂടി കാക്കാമെന്നുമാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. 

കനയ്യ കോണ്‍ഗ്രസിലെത്തിയാല്‍ അത് കോണ്‍ഗ്രസിന് മുതല്‍ക്കൂട്ടും സിപിഐയ്ക്ക് കനത്ത തിരിച്ചടിയുമായിരിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക