Image

പത്ത് കോടി തട്ടിയ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്

ജോബിന്‍സ് Published on 27 September, 2021
പത്ത് കോടി തട്ടിയ മോന്‍സന്റെ ഉന്നത ബന്ധങ്ങള്‍ പുറത്ത്
പുരാവസ്തു കച്ചവടക്കാരനെന്ന വ്യാജേന വിവിധ ആളുകളില്‍ നിന്നായി പത്ത് കോടി രൂപാ തട്ടിയെടുത്ത മോന്‍സന്റെ ഉന്നത രാഷ്ട്രീയ ബന്ധങ്ങള്‍ പുറത്തു വരുന്നു. കെപിസിസി പ്രസിഡന്റ് കെ .സുധാകരനൊപ്പം അദ്ദേഹം നില്‍ക്കുന്ന ചിത്രമാണ് പുറത്ത് വന്നത്. മറ്റു ചില രാഷ്ട്രീയ നേതാക്കളുമായും ഇദ്ദേഹത്തിന് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍

മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയും ഒപ്പം എഡിജിപി മനോജ് എബ്രഹാമും ഇദ്ദേഹത്തിന്റെ പുരാവസ്തുക്കളെന്ന് തെറ്റിദ്ധരിപ്പിച്ച ശേഖരത്തിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. ബെഹ്‌റ ഒരു സിംഹാസനത്തില്‍ ഇരിക്കുന്നതും മനോജ് എബ്രാഹം ഒരു വാളും പിടിച്ച് ബഹ്‌റയ്‌ക്കൊപ്പം നില്‍ക്കുന്നതുമാണ് ചിത്രത്തിലുള്ളത്. 

ഇദ്ദേഹത്തിനെതിരെ പലപ്പോഴായി ലഭിച്ച പരാതികളില്‍ അന്വേഷണം അട്ടിമറിക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ടതിന്റെ തെളിവും ക്രൈബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്. മോശയുടെ അംശവടി, യൂദാസിന് യോശുവിനൊ ഒറ്റിക്കൊടുത്തപ്പോള്‍ കിട്ടിയ വെള്ളി നാണയത്തില്‍ രണ്ടെണ്ണം , വിശുദ്ധരുടെ തിരുശേഷിപ്പുകള്‍ ഇങ്ങനെ പലതും തന്റെ കൈവശമുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടിരുന്നത്.

Join WhatsApp News
ഹൗവ്വയുടെ ബികീനി: 2021-09-27 17:54:54
ഹൗവ്വയുടെ ബികീനി: "ഉൽപ്പത്തി 3:21 യഹോവയായ ദൈവം ആദാമിന്നും അവന്റെഭാര്യക്കും തോൽകൊണ്ടു ഉടുപ്പു ഉണ്ടാക്കി അവരെ ഉടുപ്പിച്ചു." പാമ്പിൻറ്റെ തോൽ ആയിരിക്കാം ദൈവം ഉപയോഗിച്ചത്. പുരാവസ്തുക്കളുടെ കൂടെ ഹൗവ്വയുടെ നിക്കറും ഉണ്ടെന്നാണ് തോന്നുന്നത്. കന്യക ജനനവും, മലയാറ്റൂർ മലയിൽ കാൽപ്പാടും, ഗോതമ്പ് അപ്പം; മാംസം ആകുമെന്നുമൊക്കെ കരുതുന്നവർക്ക് എന്തും വിശ്വസിക്കാം!!! -andrew
ശ്രീരാമൻ പണിഞ്ഞ പാലം 2021-09-27 22:03:56
12 ലക്ഷം വർഷം മുൻപ്‌ ശ്രീരാമൻ പണിഞ്ഞ പാലം കടലിന്റെ അടിയിലുള്ളതിനാൽ ആഴം കൂട്ടൽ നടക്കുന്നില്ല , കോടികളുടെ വികസന പദ്ധതി പ്ലിങ് ... ആറാം നൂറ്റാണ്ടിലെ മുടിയുമായി നടന്നു കോടികൾ ഉണ്ടാക്കിയവർ സമുദായ നേതാക്കൾ ... ദൈവത്തിനു ആർത്തവവും , ആ തുണി വാങ്ങാൻ 25 വർഷം മുൻ‌കൂർ ബുക്കിങ്ങും ... തിരുശേഷിപ്പും , അത്ഭുത പ്രവർത്തിയും ഉപയോഗിച്ച് കോടികളുടെ സാമ്രാജ്യം ... ഇതെല്ലാം നിയമപരമായി നടക്കുന്ന ലോകത്തു മോശയുടെ വടിയും , ടിപ്പുവിന്റെ സിംഹാസനവും , യൂദാസിന്റെ വെള്ളിക്കാശും മാത്രം കോമഡി ആകുന്നതെന്താണാവോ- Naradhan
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക