Image

ആഢംബര കാറുകളുടെ പേരില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പ്

ജോബിന്‍സ് Published on 27 September, 2021
ആഢംബര കാറുകളുടെ പേരില്‍ മോന്‍സണ്‍ മാവുങ്കലിന്റെ വന്‍ തട്ടിപ്പ്
വ്യാജ പുരാവസ്തു ശേഖരത്തിന്റെ മറവില്‍ കോടികളുടെ തട്ടിപ്പ് നടത്തിയ മോന്‍സണ്‍ മാവുങ്കലിനെതിരെ പുറത്തു വരുന്നത് ഞെട്ടിപ്പിക്കുന്ന മറ്റ് തട്ടിപ്പ് കഥകളും. ശ്രീവല്‍സം
 ഗ്രൂപ്പ് ഉടമ രാജേന്ദ്രന്‍ പിളളയില്‍ നിന്നും ഇയാള്‍ ഏഴ് കോടി രൂപ തട്ടിയെടുത്തെന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരങ്ങള്‍. രാജേന്ദ്രന്‍ പിള്ളയുടെ പരാതിയില്‍ ആലപ്പുഴ ജില്ലാ ക്രൈം ബ്രാഞ്ച്, എസ് പിയ്ക്ക് റിപ്പോര്‍ട്ട് നല്‍കി. 

ആഢംബര കാറുകളുടെ പേരിലായിരുന്നു തട്ടിപ്പ്. ആഢംബരകാറുകള്‍ നല്‍കാമെന്നും ഇത് സിനിമക്കാര്‍ക്ക് വാടകയ്ക്ക് കൊടുക്കാന്‍ സാധിക്കുമെന്നും പറഞ്ഞായിരുന്നു രാജേന്ദ്രന്‍ പിള്ളയില്‍ നിന്നും ഏഴ് കോടിയോളം രൂപ കൈപ്പറ്റിയത്. എന്നാല്‍ നല്‍കിയതാകട്ടെ പ്രളയത്തില്‍ നശിച്ചു പോയ കാറുകളും.

രാജേന്ദ്രന്‍ പിള്ള കേസ് നല്‍കുമെന്നും കേസില്‍ ഉള്‍പ്പെടുമെന്നുമായപ്പോള്‍ മോന്‍സണ്‍ രാജേന്ദ്രന്‍ പിള്ളയ്‌ക്കെതിരെ പരാതി നല്‍കി. ആ പരാതിയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക