Image

കോവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു

Published on 27 September, 2021
കോവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു


കൊല്ലം: കോവിഡ് രോഗി ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്ന് മരിച്ചു. പരവൂര്‍ പറയില്‍കാവ് പുതുവല്‍ വീടടില്‍ വാടകയ്ക്ക് താമസിക്കുന്ന പാരിപ്പള്ളി പള്ളിവിള വീട്ടില്‍ ബാബു (67) ആണ് മരിച്ചത്. 

വെരിക്കോസ് ശസ്ത്രക്രിയയ്ക്ക് ശേഷം കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച ബാബുവിനെ ചികിത്സയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും സമയത്ത് ചികിത്സ ലഭിച്ചില്ലെന്നാണ് ആക്ഷേപം. ശനിയാഴ്ച രാത്രിയോടെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്നാണ് നഗരസഭയുടെ ആംബുലന്‍സില്‍ ബാബുവിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ രോഗിയെ പ്രവേശിപ്പിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നാണ് പരാതി. 

നാട്ടുകാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് ജീവനക്കാര്‍ ആംബുലന്‍സിലെത്തി പരിശോധിച്ചു മടങ്ങുകയായിരുന്നു. രോഗിയുടെ നില ഗുരുതരമാണെന്ന് ആംബുലന്‍സ് ഡ്രൈവര്‍ അറിയിച്ചിട്ടുപോലും അധികൃതര്‍ പരിഗണിച്ചില്ലെന്നും ആക്ഷേപമുണ്ട്. പ്രതിഷേധം വന്നതോടെ പിപിഇ കിറ്റ് ധരിച്ചെത്തിയ ജീവനക്കാര്‍ എത്തിയതോടെ ബാബു മരണമടഞ്ഞിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് മരണം സ്ഥിരീകരിക്കുകയായിരുന്നു. ആശുപത്രിയുടെ വീഴ്ചക്കെതിരെ ബന്ധുക്കള്‍ പരാതി നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക