Image

ന്യൂയോർക്ക് കർഷകശ്രീ സമിതിയുടെ  പുഷ്പശ്രീ: ഫിലിപ് ചെറിയാൻ, ശ്രീദേവി ഹേമചന്ദ്രൻ,  ജയാ വർഗീസ് വിജയികൾ 

Published on 05 October, 2021
ന്യൂയോർക്ക് കർഷകശ്രീ സമിതിയുടെ  പുഷ്പശ്രീ: ഫിലിപ് ചെറിയാൻ, ശ്രീദേവി ഹേമചന്ദ്രൻ,  ജയാ വർഗീസ് വിജയികൾ 

ന്യു യോർക്ക്:  ആറുമാസത്തിലധികം കൊടും തണുപ്പും ഏതാണ്ട് മൂന്നുമാസക്കാലം വേനലും ഉള്ള നോർത്ത് അറ്റ്ലാന്റിക് കാലാവസ്ഥയിൽ അവരവർക്കു ഹൃദയത്തോട് ചേർത്തുവെയ്ക്കുന്ന പച്ചക്കറികൾ മത്സരിച്ചു കൃഷിചെയ്യുകയും അത് സുഹൃത്തുക്കൾക്കു  വിതരണം നടത്തുന്നതും ന്യൂയോർക്ക് കർഷകശ്രീ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വർഷാവർഷം  തിരഞ്ഞെടുക്കുന്നവരെ അവാർഡു നൽകി ആദരിക്കുയും ചെയ്യുന്നു.

ശ്രീദേവി ഹേമചന്ദ്രൻ

എന്നാൽ ഈ ചെറിയ വേനലിൽ  പൂക്കളുടെ പൂരം തീർക്കുന്നതിൽ മലയാളികളും മത്സരിച്ചു തുടങ്ങി. കൃഷി പോലെ തന്നെ   പൂക്കളുടെ  മാസ്മരിക ലോകം തീർക്കുകയാണ് പലരും. കേരളത്തിൽ ഒരിക്കലും കാണാത്ത വിധത്തിലുള്ള പൂക്കളുടെ ഒരു വമ്പൻ കാഴചയാണ്‌ പല  വീടുകളിലും. 

ജയാ വർഗീസ്

ന്യൂയോർക്ക് കര്ഷകശ്രീയുടെ ഇദംപ്രദമായ ഈ മത്സരവേദിയിലേക്കു കടന്നുചെന്നപ്പോൾ അമ്പരപ്പിക്കുന്ന സൗന്ദര്യവും ശോഭയുമാണ് ഓരോ വീടുകളുടെ പൂമുഖത്തും പ്രത്യക്ഷപ്പെട്ടത്. അപ്പോൾ അത് ഒരു മത്സരവേദിയായി അറിയാതെ രൂപപ്പെട്ടു. കോവിഡ് കാലത്തെ ഒറ്റപ്പെടലുകളിൽ നിന്നുള്ള ഒരു നിശ്വാസമാണോ എന്നറിയില്ല ഇത്തവണ ഓരോ വീടിനു മുന്നിലും മികച്ച  പൂന്തോട്ടങ്ങളാണ് രൂപപ്പെട്ടു വന്നിരിക്കുന്നത്. പൂമ്പാറ്റകളും  വണ്ടുകളും വട്ടമിട്ടുപറക്കുന്നു.  നിശകളിൽ വിരക്തജീവിതം നയിക്കുന്നവർ പുത്തൻ ഉണർവിലും പ്രസരിപ്പിലുമാണ് പ്രകൃതിയുടെ മനോഹാരിതയുടെ ഭാഗമായി അലിഞ്ഞുചേരുന്നത്. 

പലയിടത്തും വീടുകളുടെ പിൻഭാഗത്തും ഒറ്റയടിപ്പാതകളും അവക്കു ഇരുവശങ്ങളിലും നിരന്നു നിൽക്കുന്ന പൂക്കളുടെ വർണ്ണ ഭംഗിയിൽ നിറംപിടിചു നിൽക്കുന്നു.

കർഷകശ്രീ മാത്രമല്ല പുഷ്പശ്രീക്കും തനിക്കു അർഹത ഉണ്ടെന്നു തെളിയിച്ചുകൊണ്ട് റോക്‌ലാൻഡ് കൗണ്ടിയിലെ ഫിലിപ് ചെറിയാൻ (സാം), എൽമോണ്ടിലെ ശ്രീദേവി ഹേമചന്ദ്രൻ,  ലോംഗ് ഐലൻഡിലുള്ള  ജയാ വർഗീസ്,   എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടിയെടുത്തു. 

വർഗിസ്‌ ചാമത്തിലാണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. ന്യൂയോർക്ക് കർഷകശ്രീ സാരഥി ഫിലിപ്പ് മഠത്തിൽ ആണ് പുഷ്പശ്രീ അവാർഡുകൾ ഏകോപിപ്പിക്കുവാൻ നേതൃത്വം നൽകിയത്. അവാർഡുകൾ കർഷകശ്രീ അവാർഡുകളോടൊപ്പം നൽകുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു.

വീഡിയോയും ഫോട്ടോയും: ജേക്കബ് മാനുവൽ, ഫെയ്ത്ത് സ്റ്റുഡിയോ 

ന്യൂയോർക്ക് കർഷകശ്രീ സമിതിയുടെ  പുഷ്പശ്രീ: ഫിലിപ് ചെറിയാൻ, ശ്രീദേവി ഹേമചന്ദ്രൻ,  ജയാ വർഗീസ് വിജയികൾ 
Join WhatsApp News
Well wisher 2021-10-06 03:33:17
Panam is not everything, but we need panam to live. As you said we can not buy everything with money. Above award is an example. Take two large and go to bed bro. Your dall can not be cooked in this pot.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക