ഒരുപാട് നാനാര്‍ത്ഥമുള്ള
ഒറ്റ വാക്കാണ് മൗനം
പ്രണയത്തിന്റെ നനവാകാനും
പ്രതിഷേധത്തിന്റെ കനലാകാനും
കഴിയുന്ന മാന്ത്രികതയുണ്ടതിന് .
കടലോളം ആഴവും ആകാശത്തിന്റെ
അനന്തതയും ഒളിപ്പിച്ചു വെക്കാനുള്ള ഇടവുമുണ്ട് .
ചില മൗനങ്ങള്‍ക്ക് വാക്കുകളേക്കാള്‍
കനമുണ്ടാകും .
എന്നും മൗനം പൂണ്ടിരിക്കുന്നയാളെ
മിണ്ടാപ്രാണിയെന്നു തെറ്റിദ്ധരിക്കരുത്
പൊട്ടിത്തെറിക്കുന്നതിനു മുന്‍പേയുള്ള
അഗ്നിപര്‍വ്വതത്തിന്റെ ശാന്തത മാത്രമാകാമത് .
മിഴികള്‍ക്ക് മൊഴിയാനാവുന്ന ഏക ഭാഷയാണ്
മൗനം.
രണ്ടുപേര്‍ക്കിടയിലെ പിണക്കത്തിന്റെ
നിശ്ശബ്ദഭാഷയും മൗനമാണ്.
മൗനം ചിലപ്പോള്‍ സമ്മതവും
മറ്റു ചിലപ്പോള്‍ വിസമ്മതവുമാകുന്നു.
പ്രിയപ്പെട്ടവരുടെ മൗനത്തിന്നര്ത്ഥങ്ങളെ
നിഘണ്ടുവിന്റെ താളുകളില്‍ തിരഞ്ഞാല്‍ കണ്ടെത്തിയെന്ന് വരില്ല
മനസ്സിന്റെ താളുകള്‍ തന്നെ തുറന്നെടുക്കണം.