സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍

Published on 09 October, 2021
സീറോ മലബാര്‍ സഭയുടെ വിവാഹ ഒരുക്ക സെമിനാര്‍ നവംബര്‍ 4,5,6 തീയതികളില്‍


ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ഫാമിലി അപ്പസ്‌തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാര്‍ `ഒരുക്കം` ഓഗസ്റ്റ് നവംബര്‍ 4,5,6 തീയതികളില്‍ (വ്യാഴം, വെള്ളി, ശനി) നടക്കും.

യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്‌തോലിക് വിസിറ്റേഷനു കീഴില്‍ വരുന്ന രാജ്യങ്ങളിലെ വിവാഹത്തിനായ് ഒരുങ്ങുന്ന യുവജനങ്ങള്‍ക്കായുള്ള ഈ കോഴ്‌സ് കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഓണ്‍ലൈനായാണു നടത്തപ്പെടുക. ദിവസവും രാവിലെ 9 ന് ആരംഭിച്ച് വൈകിട്ട് 5.30ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്‌സ് വിജയകരമായ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സീറോ മലബാര്‍ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കും.

രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി ഓക്ടോബര്‍ 31 ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ്‌സൈറ്റ് www.syromalabar.ie വഴി മാത്രമാണ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുക. വിവാഹത്തിനായ് ഒരുങ്ങുന്നവര്‍ ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് സഭാ നേതൃത്വം അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ക്ലെമന്റ് പാടത്തിപറമ്പില്‍, അയര്‍ലണ്ട് സീറോ മലബാര്‍ നാഷണല്‍ കോര്‍ഡിനേറ്റര്‍ : + 353 89 492 7755, ഫാ. റോയ് വട്ടക്കാട്ട് : +353 89 459 0705, ജിന്‍സി ജിജി : +353 87 911 0635, ആല്‍ഫി ബിനു : +353 87 767 8365, ബിജു നടയ്ക്കല്‍ : +353 87 665 3881

ജെയ്‌സണ്‍ കിഴക്കയില്‍

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക