Image

ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

Published on 09 October, 2021
 ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവുമായി ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍

കുവൈറ്റ് സിറ്റി : വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ സമൂഹത്തിലെ നേതാക്കളുമായി ആശയവിനിമയം നടത്തി.

കുവൈറ്റിലെ ഇന്ത്യന്‍ അംബാസഡര്‍ സിബി ജോര്‍ജും മറ്റ് എംബസി ഉദ്യോഗസ്ഥരും മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ മന്ത്രിയുമായി സംവദിക്കുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.


കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച്, പ്രവാസി ഭാരതീയ സമ്മാന്‍ അവാര്‍ഡ് ജേതാവ് രാജ്പാല്‍ ത്യാഗി, ഇന്ത്യന്‍ ഇന്ത്യന്‍ ഡോക്ടര്‍സ് ഫോറം, ഐബിപിസി, ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് എഞ്ചിനീയര്‍സ് ഇന്ത്യ, ചാര്‍ട്ടേഡ് അക്കൗണ്ടുകള്‍, ഐഐടി / ഐഐഎം പൂര്‍വ വിദ്യാര്‍ഥികള്‍, മറ്റ് സാമൂഹിക സാംസ്‌കാരിക നേതാക്കള്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക