'തെരി'യിലെ ആക്ഷന്‍ രംഗം റീ ക്രിയേറ്റ് ചെയ്ത് വീണ്ടും ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര്
Published on 12 October, 2021
അറ്റ്ലിയുടെ സംവിധാനത്തില്‍ വിജയ് നായകനായ തെരിയിലെ ആക്ഷന്‍ രംഗം റീ ക്രിയേറ്റ് ചെയ്ത് വീണ്ടും ചെങ്കല്‍ച്ചൂളയിലെ മിടുക്കന്മാര് ശ്രദ്ധേയമാകുന്നു.
തിരുവനന്തപുരം സിറ്റിയിലെ ഹെവി ട്രാഫിക് റോഡില്‍ ഷൂട്ട് ചെയ്യുക എന്നത് തന്നെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിനിടയിലാണ് ഇങ്ങനെ പൂര്‍ണതയോടെ ഒരു സ്റ്റണ്ട് രംഗം ചെങ്കല്‍ചൂള /രാജാജി നഗറിലെ കുട്ടികള്‍ ചെയ്തിരിക്കുന്നത്.
ഇവരുടെ മികച്ച ചിത്രസംയോജനത്തെ അഭിനന്ദിച്ചും, കഥാപാത്രങ്ങളായി എത്തിയവരുടെ ടൈമിംഗ് എടുത്തു പറഞ്ഞും നിരവധി പേര് വീഡിയോയ്ക്ക് അഭിനനന്ദനവുമായി എത്തിയിട്ടുണ്ട്. തങ്ങളുടെ വീഡിയോ കണ്ട് വിജയ് തന്നെ അഭിനന്ദിക്കുന്നതും കാത്തിരിക്കുകയാണ് കുട്ടികള്‍. നേരത്തെ സൂര്യ ചെങ്കല്‍ചൂളയിലെ കുട്ടികളെ ഇത്തരത്തില്‍ തന്റെ വീഡിയോ ചെയ്തതില്‍ അഭിനന്ദിച്ച് രംഗത്ത് എത്തിയിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല