Image

തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തം

ജോബിന്‍സ് Published on 13 October, 2021
തിരുവനന്തപുരം വിമാനത്താവളം ഇന്നുമുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തം
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഇന്ന് മുതല്‍ അദാനി ഗ്രൂപ്പിന് സ്വന്തമാകും. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ വിമാനത്താവളത്തിന്റെ ഉടമസ്ഥാവകാശം അദാനി തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയ്ക്കായിരിക്കും. 

കഴിഞ്ഞ ജനുവരിയിലായിരുന്നു എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയും തമ്മില്‍ കരാര്‍ ഒപ്പുവെച്ചതെങ്കിലും കോവിഡ് മൂലമുള്ള വ്യോമയാന നിയന്ത്രണങ്ങളെ തുടര്‍ന്ന് വിമാനത്താവളം ഏറ്റെടുക്കാന്‍ അദാനി ഗ്രൂപ്പ് സാവകാശം ചോദിച്ചിരുന്നു. 

വിമാനത്താവളം കൈമാറുന്നതിന് സംസ്ഥാന സര്‍ക്കാര്‍ എതിരാണ്. അദാനിക്ക് വിമാനത്താവളം കൈമാറുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഹൈക്കോടതി ഈ ഹര്‍ജി തള്ളിയിരുന്നു. എന്നാല്‍ സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിട്ടുണ്ട്. 

ആറുമാസത്തേയ്ക്ക് എല്ലാ കാര്യങ്ങളിലും നിലവിലെ താരിഫ് തന്നെയായിരിക്കും ഈടാക്കുക. വിമാനത്താവളത്തില്‍ 300 ജീവനക്കാരാണുള്ളത്. ഇവരെ മൂന്നു വര്‍ഷത്തേയ്ക്ക് അദാനി ഗ്രൂപ്പ് ഡെപ്യൂട്ടേഷനിലല്‍ എടുക്കും. ഈ കാലയളവിന് ശേഷം ഒരു വിഭാഗം ജീവനക്കാര്‍ക്ക് ഇവിടെ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റിയുടെ മറ്റ് വിമാനത്താവളങ്ങളിലേയ്ക്ക് മാറിപോകേണ്ടി വരും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക