Image

ഇടുക്കിയില്‍ മുത്തലാഖിനെതിരെ വിധി നേടിയ ഭാര്യക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം

ജോബിന്‍സ് Published on 13 October, 2021
ഇടുക്കിയില്‍ മുത്തലാഖിനെതിരെ വിധി നേടിയ ഭാര്യക്ക് ഭര്‍ത്താവിന്റെ മര്‍ദ്ദനം
ഭര്‍ത്താവ് തന്നെ മുത്തലാഖ് ചെല്ലിയതിനെതിരെ കോടതിയില്‍ നിയമ പോരാട്ടം നടത്തി വിജയം നേടിയ ഭാര്യക്ക് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനം. ഇടുക്കി കൊന്നത്തടിയിലാണ് സംഭവം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭര്‍ത്താവ് പരീതില്‍ നിന്നും ഇരുമ്പ് വടിയ്ക്കുള്ള ക്രൂരമര്‍ദ്ദനം ഏല്‍ക്കേണ്ടി വന്നത്. 

ഗുരുതരമായി പരിക്കേറ്റ ഖദീജ ആശുപത്രിയില്‍ ചികിത്സയിലാണ്. ഭര്‍ത്താവില്‍ നിന്നും തനിക്ക് ഭീഷണിയുണ്ടെന്ന് ഖദീജ പോലീസിനും കളക്ടര്‍ക്കും പരാതി നല്‍കിയതിന് പിന്നാലെയാണ് മര്‍ദ്ദമമേറ്റത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പരീതിനായി അന്വേഷണം ആരംഭിച്ചു. 

ഖദീജയെ പരീത് മുത്തലാഖ് ചൊല്ലിയിരുന്നു. എന്നാല്‍ ഇതിനെതിരെ കോടതിയില്‍ നിന്നും വിധി സമ്പാദിച്ച ഖദീജ തിരിച്ചെത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് പരീത് ഖദീജയെ മര്‍ദ്ദിച്ചത

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക