Image

യുഎസ് നാവികസേനാ മേധാവി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍

Published on 13 October, 2021
യുഎസ് നാവികസേനാ മേധാവി അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയില്‍
ന്യൂഡല്‍ഹി: യുഎസ് നാവികസേനാ മേധാവി അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേ അഞ്ചു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തി. ഡല്‍ഹിയിലെത്തിയ അദ്ദേഹം ദേശീയ യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമര്‍പ്പിച്ചാണ് സന്ദര്‍ശനത്തിന് തുടക്കം കുറിച്ചത്.

 ഒക്ടോബര്‍ 11 മുതല്‍ 15 വരെ നീളുന്ന സന്ദര്‍ശനത്തില്‍ ഇന്ത്യന്‍ നാവിക സേനാ മേധാവി അഡ്മിറല്‍ കരംബീര്‍ സിംഗ്, ഭാരത സര്‍ക്കാരിന്റെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തുടങ്ങിയവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ നാവികസേനയുടെ മുംബൈയിലുള്ള പശ്ചിമ നാവിക കമാന്‍ഡ്, വിശാഖപട്ടണത്തെ കിഴക്കന്‍ നാവിക കമാന്‍ഡ് എന്നിവയും അഡ്മിറല്‍ ഗില്‍ഡേ സന്ദര്‍ശിക്കും. 

അമേരിക്കന്‍ നാവികസേനയുമായി വിവിധ വിഷയങ്ങളില്‍ അടുത്ത സഹകരണമാണ് ഇന്ത്യന്‍ നാവികസേന വച്ചുപുലര്‍ത്തുന്നത്.

അതേസമയം, ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ എം എം നരവാനെ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കയിലേക്ക് തിരിച്ചു. ഒക്ടോബര്‍ 12 മുതല്‍ 16 വരെയാണ് സന്ദര്‍ശനം.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക