Image

മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി കൃഷ്ണകുമാര്‍

Published on 13 October, 2021
 മകള്‍ക്ക് പിറന്നാള്‍ ആശംസയുമായി കൃഷ്ണകുമാര്‍

മൂത്ത മകള്‍ അഹാനയുടെ ജന്മദിനത്തിന് ഓര്‍മക്കുറിപ്പ് പങ്കുവെച്ച് നടന്‍ കൃഷ്ണകുമാര്‍. മകള്‍ക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതോടൊപ്പം പഴയകാല ചിത്രങ്ങളും കൃഷ്ണകുമാര്‍ പങ്കുവെച്ചിട്ടുണ്ട്. 

നമസ്‌കാരം.. എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു. ഇന്ന് ഒക്ടോബര്‍ മാസം 13. 1994 ഡിസംബര്‍ 12 ന് കല്യാണം കഴിച്ചത് മുതല്‍ മുതല്‍ 1995 ഒക്ടോബര്‍ മാസം 13 വരെ ഒരു ഭര്‍ത്താവ് പദവി മാത്രമായിരുന്നു.
'1995 ഒക്ടോബര്‍ 13ന് ഒരാള്‍ കൂടി ജീവിത യാത്രയില്‍ കൂടെ കൂടി... അഹാന, അന്ന് മുതല്‍ പുതിയ ഒരു ടൈറ്റില്‍ കൂടി കിട്ടി..അച്ഛന്‍. 26 വര്‍ഷമായി ആ സ്ഥാനവുമായി സസന്തോഷം ജീവിക്കുവാനുള്ള ഭാഗ്യം ലഭിച്ചു. അഹാനയ്ക്കും, എനിക്ക് കിട്ടിയ അച്ഛന്‍, എന്ന സ്ഥാനത്തിനും ഒരേ പ്രായമാണ്. 26 വയസ്സ്..  ഇത്രയും കാലം സുന്ദരമായ ഈ ഭൂമിയില്‍ ആരോഗ്യത്തോടെ, ഒപ്പം ജീവിക്കാന്‍ അനുവദിച്ച ദൈവത്തിനു നന്ദി.'-കൃഷ്ണകുമാര്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക