Image

ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യപിച്ചു

ജോബിന്‍സ് Published on 15 October, 2021
ഇടുക്കി അണക്കെട്ടില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യപിച്ചു
ജലനിരപ്പ് ഉയരുകയും സംസ്ഥാനത്ത് മഴ ജാഗ്രതാ നിര്‍ദ്ദേശം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ആദ്യത്തെ ജാഗ്രതാ നിര്‍ദ്ദേശമായ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് നിലവില്‍ 2390.86 അടിയാണ്. 2390.86 അടിയാണ് ബ്ലൂ അലര്‍ട്ട് ലെവല്‍. 

സംസ്ഥാനത്ത് മൂന്നു ദിവസത്തേയ്ക്ക് കൂടി പരക്കെ മഴ സാധ്യത നിലനില്‍ക്കുകയാണ്. ഇന്ന് പാലക്കാട് മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് ഉള്ളത്. കോഴിക്കോട് ഒഴികെ മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ് ഉള്ളത്. 18-ാം തിയതിവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. 

അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം കേരളാ തീരം ലക്ഷ്യമാക്കി നീങ്ങാന്‍ സാധ്യതയുള്ളതിനാലാണ് മഴ മുന്നറയിപ്പുള്ളത്. മഴയ്‌ക്കൊപ്പം ശ്ക്തമായ കാറ്റും ഉണ്ടായേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. 
മലയോര മേഖലകളിലും മീന്‍ പിടുത്തകാര്‍ക്കും കര്‍ശന ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക