Image

മോന്‍സന്റെ തട്ടിപ്പുകള്‍ അനിതയും അറിഞ്ഞായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.

ജോബിന്‍സ് Published on 15 October, 2021
മോന്‍സന്റെ തട്ടിപ്പുകള്‍ അനിതയും അറിഞ്ഞായിരുന്നുവെന്ന് വെളിപ്പെടുത്തല്‍.
പ്രവാസി സംഘടനാ നേതാവും മോന്‍സന്റെ അടുത്ത സുഹൃത്തുമായിരുന്ന അനിത പുല്ലയിന് മോന്‍സന്റെ എല്ലാ തട്ടിപ്പുകളെക്കുറിച്ചും അറിയാമായിരുന്നുവെന്ന് മോന്‍സന്റെ മുന്‍ ഡ്രൈവറുടെ വെളിപ്പെടുത്തല്‍.  മോന്‍സന്റെ മുന്‍ മാനേജര്‍
 എല്ലാക്കാര്യങ്ങളും അനിതയോട് പറഞ്ഞിരുന്നുവെന്നും മുന്‍ ഡ്രൈവര്‍ അജിയാണ് വെളിപ്പെടുത്തിയത്.

തട്ടിപ്പുകളെക്കുറിച്ച് അറിഞ്ഞ ശേഷവും അനിതയും മോന്‍സനും തമ്മില്‍ സൗഹൃദം തുടര്‍ന്നിരുന്നുവെന്നും രാജകുമാരിയിലെ മോന്‍സന്റെ പിറന്നാളാഘോഷത്തില്‍ അനിത സജീവ സാന്നിധ്യമായിരുന്നുവെന്നും അനിത ഒരാഴ്ചയോളം മോന്‍സന്റെ വീട്ടില്‍ താമസിച്ചിട്ടുണ്ടെന്നും അജി പറഞ്ഞു. 

അനിത പുല്ലയിലിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍ ഇപ്പോള്‍ ഇറ്റലിയിലുള്ള ഇവര്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഉടന്‍ നോട്ടീസ് നല്‍കും . നേരിട്ട് വരാന്‍ സാധിച്ചില്ലെങ്കില്‍ ഓണ്‍ലൈനിലൂടെയാണെങ്കിലും ആദ്യം വിവരങ്ങള്‍ തേടും . 

മോന്‍സന്‍ എന്ന തട്ടിപ്പുകാരനെ പുറം ലോകത്ത് കൊണ്ടുവന്നത് താനാണെന്നും ഇപ്പോള്‍ തന്നെ മോശക്കാരിയാക്കാനാണ് ശ്രമം നടക്കുന്നതെന്നും ക്രൈം ബ്രാഞ്ചിന്റെ അന്വേഷണവുമായി സഹകരിക്കുമെന്നും അനിത പുല്ലയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക