Image

കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

ജോബിന്‍സ് Published on 15 October, 2021
കര്‍ഷക സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി
ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക സമരത്തിനിടയില്‍ നാല് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ദില്ലി-ഹരിയാന അതിര്‍ത്തിയിലും കര്‍ഷക സമരസ്ഥലത്ത് കൊലപാതകം. ദില്ലി-ഹരിയാനാ അതിര്‍ത്തിയിലെ സിംഗുവിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. പോലീസ് ബാരിക്കേഡില്‍ കെട്ടിത്തൂക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. 

മൃതദേഹത്തിനു സമീപം രക്തം തളം കെട്ടികിടപ്പുണ്ടായിരുന്നു. സമരസ്ഥലത്തിന് സമീപത്തുണ്ടായിരുന്ന നിഹാങ്കുകളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ആരോപണം. സംഭവത്തില്‍ പങ്കില്ലെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. എന്നാല്‍ കര്‍ഷ നേതാവ് രാകേഷ് ടിക്കായത്തിനാണ് മരണത്തിന്റെ ഉത്തരവാദിത്വമെന്ന് ബിജെപി ആരോപിച്ചു. 

മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളുടെ രണ്ട് കൈ ഞരമ്പുകളും മുറിഞ്ഞ അവസ്ഥയിലാണ്. നിഹാങ്കുകള്‍ ഇയാള്‍ക്കൊപ്പം നില്‍ക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. മൃതദേഹം സോനിപതിയിലെ സര്‍ക്കാര്‍ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. 

കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് പാസ് ചോദിച്ചതിന് നിഹാങ്കുകള്‍ പഞ്ചാബ് പോലീസിലെ നാല് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഒരു എസ്‌ഐയുടെ കൈ വെട്ടുകയും ചെയ്തിരുന്നു. സിംഗുവില്‍ ഒരു വര്‍ഷത്തിലേറെയായി കര്‍ഷക സമരം തുടരുകയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക