Image

കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരേണ്ടെന്ന് എംഎല്‍എമാരോട് വീണ്ടും മുഹമ്മദ് റിയാസ്

ജോബിന്‍സ് Published on 15 October, 2021
കരാറുകാരെ കൂട്ടി തന്നെ കാണാന്‍ വരേണ്ടെന്ന് എംഎല്‍എമാരോട് വീണ്ടും മുഹമ്മദ് റിയാസ്
കരാറുകാരെ കൂട്ടി എംഎല്‍എമാര്‍ തന്നെ കാണാന്‍ വരേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മന്ത്രിയുടെ ഈ നിര്‍ദ്ദേശം ഏറെ പ്രതിഷേധത്തിനിടയാക്കിയതിന് പിന്നാലെയാണ് നിലപാടില്‍ മാറ്റമില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചത്. 

സിപിഎം എംഎല്‍മാരുടെ യോഗത്തില്‍ തനിക്കെതിരെ ഈ വിഷയത്തില്‍ വിമര്‍ശനങ്ങളുയര്‍ന്നെന്നും താന്‍ ഖേദം പ്രകടിപ്പിച്ചെന്നുമുള്ള വാര്‍ത്തകളും മുഹമ്മദ് റിയാസ് തള്ളിക്കളഞ്ഞു. താന്‍ നടപ്പിലാക്കുന്നത് ഇടത് പക്ഷത്തിന്റെ നയവും നിലപാടുകളുമാണെന്നും അതില്‍ നിന്ന് പിന്നോട്ടില്ലെന്നും മന്ത്രി കോഴിക്കോട്ട് പറഞ്ഞു. 

സ്വന്തം മണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ കരാറുകാരുടേതാണെങ്കിലും എംഎല്‍എമാര്‍ക്ക് മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്താമെന്നും കരാറുകാരില്‍ ഭൂരിഭാഗവും നല്ലവരാണെന്നും എന്നാല്‍ ചെറിയൊരു വിഭാഗം പ്രശ്‌നക്കാരാണെന്നും ഉദ്യോഗസ്ഥരും ഇങ്ങനെതന്നെയാണെന്നും മന്ത്രി പറഞ്ഞു. 

കരാറുകാര്‍ തെറ്റായ നിലപാട് എടുത്താല്‍ അംഗീകരിക്കാനാവില്ലെന്നും എല്ലാ പ്രവൃത്തികളിലും കരാറുകാരുടേയും എഞ്ചിനിയറുടേയും പേര് രേഖപ്പെടുത്തണമെന്നും ഇത് പൊതുജനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
JACOB 2021-10-15 17:04:52
When a contract is awarded, 50% goes to politicians and govt. officials. Only 20% is spent on the real work. To get paid, contractor must pay more bribes. Look at Palarivattam bridge. Nothing is going to change. Talk is cheap.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക