Image

ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ദേശവിരുദ്ധമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

ജോബിന്‍സ് Published on 15 October, 2021
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ ദേശവിരുദ്ധമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്
ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നിലപാടെടുത്ത് ആര്‍എസ്എസ് . മോഹന്‍ ഭാഗവതാണ് ഇന്ന് നടത്തിയ പ്രസംഗത്തില്‍ ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ആഞ്ഞടിച്ചത്. 
 'ഒടിടി പ്ലാറ്റ് ഫോമുകളില്‍ കാണിക്കുന്ന ഉള്ളടക്കത്തിന് ഒരു നിയന്ത്രണവുമില്ല. എല്ലാത്തരം ചിത്രങ്ങളും കാണിക്കുന്നു, പക്ഷേ അത് എങ്ങനെ നിയന്ത്രിക്കാം? കൊറോണ വൈറസിന് ശേഷം ഇപ്പോള്‍ കുട്ടികള്‍ക്ക് പോലും മൊബൈല്‍ ഫോണുകള്‍ ഉണ്ട്. കുട്ടികള്‍ ഇപ്പോള്‍ അവയ്ക്ക് അടിമയാണ്, അതില്‍ അവര്‍ എന്താണ് കാണുന്നതെന്ന് ആര്‍ക്കറിയാം,'' മോഹന്‍ ഭാഗവത് പറഞ്ഞു'

ബിറ്റ് കൊയിന്‍, മയക്കുമരുന്ന് എന്നിവയ്‌ക്കെതിരെയും മോഹന്‍ ഭാഗവത് നിലപാടെടുത്തു. ബിറ്റ്‌കോയിന്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്ഥിരപ്പെടുത്തുമെന്നും ഇത് രാജ്യവിരുദ്ധ ശക്തികള്‍ക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തരം ലഹരിമരുന്നുകളും രാജ്യത്ത് എത്തുന്നതായും ആളുകള്‍ ഇതിന് അടിമപ്പെടുന്നതായും മോഹന്‍ ഭാഗവത് പറഞ്ഞു. ഇത്തരം ബിസിനസുകളിലെ പണം എവിടേയ്ക്കാണ് പോകുന്നതെന്ന് എല്ലവര്‍ക്കുമറിയാമെന്നും ഇത് വിദേശ രാജ്യങ്ങള്‍ ദേശ വിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഒടിടി പ്ലാറ്റ്‌ഫോമുകള്‍, ബിറ്റ്‌കൊയിന്‍, മയക്കുമരുന്നുകള്‍, ഇവയെല്ലാം ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക