Image

പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ "പാമ്ബാടും ചോലൈ"

Published on 15 October, 2021
പുതിയ പോസ്റ്ററുമായി തമിഴ് ക്രൈം ത്രില്ലര്‍ "പാമ്ബാടും ചോലൈ"
ആല്‍ഫ ഓഷ്യന്‍ പ്രൊഡക്ഷന്‍സിന്‍്റെ ബാനറില്‍ സായ് വെങ്കിടേഷ് നിര്‍മ്മിച്ച്‌ രംഗ ബുവനേശ്വര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പാമ്ബാടും ചോലൈ’യുടെ പുതിയ പോസ്റ്റര്‍ റിലീസായി. പുതുമുഖങ്ങള്‍ക്കൊപ്പം തമിഴിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ മുന്‍പ് പുറത്തു വിട്ടിരുന്നു. ഇതിനോടകം തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ പിടിച്ചിരിക്കുകയാണ് ടൈറ്റില്‍ പോസ്റ്റര്‍.

ഒരു ക്രൈം ത്രില്ലെര്‍ ഗണത്തിലാണ് ചിത്രം അണിയിച്ചൊരുക്കുന്നത്. ഈ ചിത്രത്തിന്‍്റെ കഥ, തിരക്കഥ ഒരുക്കുന്നത് റിയാസ് എം.ടിയാണ്. ഛായാഗ്രാഹണം കൈകാര്യം ചെയ്യുന്നത് രമേഷ്.ജി. തീയേറ്റര്‍ പ്ലേ ആണ് ചിത്രത്തിന്‍്റെ സഹനിര്‍മാതാക്കള്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക