Image

നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ

ഡോ. ബോബി വര്‍ഗീസ് Published on 16 October, 2021
നൈന ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫറൻസ് ന്യൂയോർക്കിൽ
ന്യൂയോര്‍ക്ക്: ഇന്ത്യൻ നേഴ്സ് അസോസിയേഷനുകളുടെ മാതൃ സംഘടനയായ നൈനയുടെ പതിനഞ്ചാം വാർഷികവും മൂന്നാമത്തെ ക്ലിനിക്കൽ എക്സലൻസ് ആൻഡ് ലീഡർഷിപ്പ് കോൺഫെറെൻസും ഒക്ടോബർ 29, 30 തീയതികളിൽ ന്യൂയോർക്ക് ലഗ്വാർഡിയ മാറിയറ്റ് ഹോട്ടലിൽ  നടത്തും. കാലിഫോർണിയ മുതൽ ന്യൂയോർക്ക് വരെയുള്ള മുപ്പതോളം സംസ്ഥാനങ്ങളിൽ നിന്നു മുന്നൂറോളം  നഴ്സുമാർ പങ്കെടുക്കുന്ന ചടങ്ങിൽ ഇന്ത്യൻ കോൺസൽ ജനറൽ രൺധീർ ജയ്‌സ്വാൾ മുഖ്യാതിഥിയായിരിക്കുമെന്ന്  പ്രസിഡന്റ് ഡോ. ലിഡിയ അൽബുഖുർകി അറിയിച്ചു.

ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ നഴ്സുമാർക്ക്  തുല്യതക്കായുള്ള മുന്നേറ്റത്തിനു  വഴിയൊരുക്കുക  എന്ന പ്രതിപാദ്യവിഷയതിലൂന്നിയുള്ള സെമിനാറുകളിൽ നോർത്ത് വെൽ  ഹെൽത്ത് നഴ്സിംഗ് റീസെർച് വൈസ് പ്രസിഡന്റായ ഡോ. ലില്ലി തോമസ് മുഖ്യ പ്രഭാഷണം നടത്തും. നഴ്സിംഗ്- മെഡിക്കൽ രംഗത്തെ പ്രഗത്ഭരായ ഇരുപത്തഞ്ചോളം വിദഗ്‌ദ്ധർ പ്രബന്ധം അവതരിപ്പിച്ചു സംസാരിക്കും. നൈന വൈസ് പ്രസിഡന്റ് ഡോ. ബോബി വർഗീസ് , നൈന അഡ്വാൻസ്ഡ് പ്രാക്ടീസ് മേധാവിയും, ന്യൂയോർക് ഇന്ത്യൻ നഴ്സസ് അധ്യക്ഷയുമായ ഡോ. അന്നാ ജോർജ് എന്നിവരാണ് കോൺഫെറെൻസിന്റെ മുഖ്യ സംഘാടകർ.

ഇന്ത്യയിൽ നിന്ന് കുടിയേറിയതും ഇന്ത്യൻ പാരമ്പര്യമുള്ള അമേരിക്കയിൽ ജനിച്ചു വളർന്നതുമായ നഴ്സുമാരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ്  നൈന. കോവിഡ് മഹാമാരിയിൽ നിന്ന് രാജ്യത്തെ  രക്ഷിക്കുവാനുള്ള പ്രവർത്തനത്തിൽ കഴിഞ്ഞ ഒന്നരവർഷകാലം വ്യാപൃതരായ നഴ്സുമാർ വളരെ ഉത്സാഹത്തോടും ഉന്മേഷത്തോടും  കൂടെയാണ് നൈന വാർഷികം ആഘോഷിക്കുവാൻ  എത്തിച്ചേരുന്നത്.

ഒക്ടോബർ 29 സന്ധ്യക്ക്‌ ലഗ്വാർഡിയ മാരിയേറ്റിൽ   നടക്കുന്ന ഗാല നെറ്റിൽ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിന്നും അനേകം വിശിഷ്ഠാതിഥികൾ പങ്കെടുക്കും. തദവസരത്തിൽ ഇന്ത്യൻ കോൺസൽ ഫോർ കമ്മ്യൂണിറ്റി അഫയർസ്  എ. കെ വിജയകൃഷ്ണൻ   വർഷീക സൂവെനീർ പ്രകാശനം ചെയ്യും . തുടർന്ന്  നൈന-ഡെയ്സി അവാർഡ് ദാന ചടങ്ങിൽ ഡെയ്സി പ്രസിഡന്റ് ബോണി ബാൺസ് മുഖ്യതിഥിയായി പങ്കെടുക്കും. 

ന്യൂയോർക്‌ ഇന്ത്യൻ നഴ്സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന കലാപരിപാടികൾക്കായുള്ള ഒരുക്കങ്ങൾ നടന്നുവരികയാണെന്നു മുഖ്യസംഘടകരായ ഡോ. അന്നാ ജോർജ്‌ , ഡോ. സോളിമോൾ കുരുവിള, ജെസ്സി ജെയിംസ്, ലൈസി  അലക്സ് , ഡോളമ്മ പണിക്കർ, ഏലിയാമ്മ  മാത്യു എന്നിവർ അറിയിച്ചു .

എഡ്യൂക്കേഷണൽ സെമിനാർ ഒരുക്കങ്ങൾ പൂർത്തിയായതായി നൈന എഡ്യൂക്കേഷൻ ചെയർ സാന്ദ്ര ഇമ്മാനുവേൽ അറിയിച്ചു. അമേരിക്കൻ നഴ്സിംഗ് ക്രെഡൻഷ്യലിംഗ് അംഗീകാരമുള്ള 9.25 മണിക്കൂർ ക്ലാസുകൾ നഴ്സുമാർക്കായി സജ്ജീകരിക്കുന്നതിനപ്പുറം കോൺഫെറെൻസിൽ പങ്കെടുക്കുന്നരുടെ ഉന്നതവിദ്യാഭ്യാസ അവസരങ്ങളെ മുൻനിർത്തി നൂതന  സാങ്കേതികവിദ്യ  ഉപയോഗിച്ച് യൂണിവേഴ്സിറ്റികളുമായി നേരിട്ടു ഉപദേശം ലഭിക്കുവാനുള്ള അവസരമുണ്ടെന്നു നൈന എക്സിക്യൂട്ടീവ് വൈസ് പ്രസിഡണ്ട് അക്കാമ്മ കല്ലേൽ, സെക്രട്ടറി സുജ തോമസ്, ട്രെഷറർ താര ഷാജൻ എന്നിവർ സംയുക്‌ത പ്രസ്താവനയിലൂടെ അറിയിച്ചു.

ഈ കോൺഫെറെൻസിലേക്കു രജിസ്റ്റർ ചെയുവാൻ ഇനിയും അവസരമുണ്ട്. മറ്റു വിവരങ്ങൾക്ക് www.nainausa.org
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക