Image

എംപിയുടെ കൊലപാതകം ; നടന്നത് ഭീകരാക്രമണമെന്നും പിന്നില്‍ ഇസ്ലാമിക തീവ്രവാദിയെന്നും ബ്രിട്ടന്‍

ജോബിന്‍സ് Published on 16 October, 2021
എംപിയുടെ കൊലപാതകം ; നടന്നത് ഭീകരാക്രമണമെന്നും  പിന്നില്‍ ഇസ്ലാമിക തീവ്രവാദിയെന്നും ബ്രിട്ടന്‍
അജ്ഞാതന്റെ കുത്തേറ്റ ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സ്(69) കൊല്ലപ്പെട്ട  സംഭവം ഭീകരാക്രമണമാണെന്ന് ബ്രിട്ടന്‍ സ്ഥിരീകരിച്ചു. തീവ്ര ഇസ്ലാമിക നിലപാടുള്ള ആളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമീക അന്വേഷണത്തിലെ നിഗമനം.

സ്വന്തം മണ്ഡലത്തിലുള്‍പ്പെടുന്ന ലെയ്ഗ് ഓണ്‍ സീയിലെ ക്രിസ്ത്യന്‍ പള്ളിയില്‍ നടന്ന യോഗത്തിനിടെയാണ് എംപിക്ക് കുത്തേറ്റത്. ഗുരുതരമായി പരിക്കേറ്റ എംപിക്ക് പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  ലെയ്ഗ് ഓണ്‍ സീയിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ  ഒരാള്‍ ആക്രമിക്കുകയായിരുന്നു. എംപിക്ക് നിരവധി തവണ കുത്തേറ്റു.

അമെസ്സ് കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ്. എല്ലാ മാസത്തിന്റേയും ആദ്യത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളില്‍ എംപി ഡേവിഡ് പള്ളിയില്‍ യോഗത്തിന് എത്തുമായിരുന്നു. 
കൊലപാതകത്തിന് പിന്നാലെ ബ്രിട്ടനില്‍ ഔദ്യോഗിക പതാക താഴ്ത്തിക്കെട്ടി. 

എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആക്രമണത്തെ അപലപിച്ചിട്ടുണ്ട്. ജനധിപത്യത്തിനെതിരായ ആക്രമണം എന്നാണ് പ്രധാനമന്ത്രി ബോറീസ് ജോണ്‍സണ്‍ തന്റെ പാര്‍ട്ടി എംപിയായ ഡേവിഡ് ആമിസണിന്റെ കൊലപാതകത്തെ വിശേഷിപ്പിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക