Image

ബുക്ക് ചെയ്തത് ഐ ഫോണ്‍ ; കിട്ടിയത് വിം സോപ്പും അഞ്ച് രൂപയും

ജോബിന്‍സ് Published on 16 October, 2021
ബുക്ക് ചെയ്തത് ഐ ഫോണ്‍ ; കിട്ടിയത് വിം സോപ്പും അഞ്ച് രൂപയും
ആമസോണിലും വന്‍ തട്ടിപ്പ്. ഐ ഫോണ്‍ ബുക്ക് ചെയ്ത പ്രവാസിക്ക് കിട്ടിയത്. ഒരു വിം സോപ്പും അഞ്ച് രൂപയും. ഐഫോണ്‍ 12 ബുക്ക് ചെയ്ത ആലുവ സ്വദേശിയായ പ്രവാസിക്കാണ് ദുരനുഭവമുണ്ടായത്. ആലുവ തോട്ടുമുഖം സ്വദേശിയായ നൂറുള്‍ അമീനാണ് 70900 രൂപയ്ക്ക് ഐ ഫോണ്‍ ബുക്ക് ചെയ്തത്. വെള്ളിയാഴ്ച രാവിലെയാണ് ഡെലിവറി പാക്കറ്റുമായി ഏജന്റ് എത്തിയത്. 

ഏജന്റിന്റെ മുന്നില്‍ വച്ചുതന്നെ പായ്ക്കറ്റ് തുറന്നപ്പോഴാണ് ഐ ഫോണിന് പകരം വിം സോപ്പും അഞ്ച് രൂപ നാണയവും കണ്ടത്. ആമസോണിന്റെ പ്രൈം മെമ്പറായ നൂറുള്‍ 2015 മുതല്‍ ആമസോണില്‍ നിന്നും സാധനങ്ങള്‍ വാങ്ങാറുള്ള ആളാണ്. ഇത്രയധികം തുകയുടെ പര്‍ച്ചേസിംഗ് ആദ്യമാണ്. ആമസോണില്‍ പരാതിപ്പെട്ടപ്പോള്‍ അന്വേഷണത്തിന് രണ്ട് ദിവസം വേണമെന്നാണ് പറഞ്ഞതെന്ന് നൂറുള്‍ പറഞ്ഞു. 

ഒക്ടോബര്‍ 12 നായിരുന്നു നൂറുള്‍ പിതാവിന്റെ അഡ്രസില്‍ ഫോണ്‍ ബുക്ക് ചെയ്തത്. ഐസിഐസിഐ ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരുന്നു ഫോണ്‍ ബുക്ക് ചെയ്തത്. സംഭവം സംബന്ധിച്ച് സൈബര്‍ പോലീസില്‍ പരാതി നല്‍കിയതായി നൂറുള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക