Image

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി

ജോബിന്‍സ് Published on 16 October, 2021
സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ  ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി
മജു കഥയെഴുതി സംവിധാനം ചെയ്ത് നിര്‍മ്മിക്കുന്ന അപ്പന്‍ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി. സണ്ണി വെയ്‌നാണ് ചിത്രത്തിലെ നായകന്‍. ദുല്‍ഖര്‍ സല്‍മാനാണ് സോഷ്യല്‍ മീഡിയയിലൂടെ പോസ്റ്റര്‍ പങ്കുവെച്ചത്. 
 
'വെള്ളം' എന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കാളായ ജോസ്‌കുട്ടി മഠത്തില്‍, രഞ്ജിത്ത് മണമ്പ്രക്കാട്ട് എന്നിവര്‍ ചേര്‍ന്ന് ടൈനി ഹാന്‍ഡ്‌സ് പ്രൊഡക്ഷന്‍സിന്റെ ബാനറിലും ഒപ്പം സണ്ണിവെയ്ന്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് നിര്‍മ്മാണം.

അലന്‍സിയര്‍, അനന്യ, ഗ്രേസ് ആന്റണി, പോളി വത്സന്‍, രാധിക രാധാകൃഷ്ണന്‍, അനില്‍ കെ ശിവറാം, വിജിലേഷ്, ഉണ്ണി രാജ, അഷ്‌റഫ്, ദ്രുപദ് കൃഷ്ണ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. സിനിമയുടെ ചിത്രീകരണം തൊടുപുഴയിലാണ് പുരോഗമിക്കുന്നത്. 
ആര്‍. ജയകുമാറാണ് സംവിധായകനൊപ്പം തിരക്കഥ നിര്‍വ്വഹിച്ചിരിക്കുന്നത്. കുടുംബ പശ്ചാത്തലത്തിലെ കഥയാണ് അപ്പന്‍. 

ഛായാഗ്രഹണം പപ്പു, വിനോദ് ഇല്ലമ്പിള്ളി. എഡിറ്റിംഗ് കിരണ്‍ ദാസ്, സംഗീതം ഡോണ്‍ വിന്‍സെന്റ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ദീപു ജി പണിക്കര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, മേക്കപ്പ് റോണെക്‌സ് സേവ്യര്‍, കലാസംവിധാനം കൃപേഷ് അയ്യപ്പന്‍കുട്ടി, വസ്ത്രാലങ്കാരം സുജിത്ത് മട്ടന്നൂര്‍, സിങ്ക് സൗണ്ട് ലെനിന്‍ വലപ്പാട്, സ്റ്റില്‍സ് റിച്ചാര്‍ഡ്, ജോസ് തോമസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് പ്രസാദ് നമ്പിയന്‍ക്കാവ്, ലൊക്കേഷന്‍ മാനേജര്‍ സുരേഷ്, വാര്‍ത്താ പ്രചരണം മഞ്ജു ഗോപിനാഥ് എന്നിവരാണ് അണിയറയിലുള്ളത്.

സണ്ണി വെയ്ന്‍ നായകനാകുന്ന 'അപ്പന്‍' ചിത്രത്തിന്റെ  ടൈറ്റില്‍ പോസ്റ്റില്‍ പുറത്തിറങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക