Image

മലമ്ബുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു, ഭാരതപ്പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

Published on 16 October, 2021
മലമ്ബുഴ ഡാമിന്റെ ഷട്ടര്‍ തുറന്നു, ഭാരതപ്പുഴയുടെ സമീപത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
പാലക്കാട്: ജില്ലയില്‍ മഴ കനത്തതിനെ തുടര്‍ന്ന് മലമ്ബുഴ ഡാമിന്റെ നാലു ഷട്ടറുകളും തുറന്നു. ഭാരതപ്പുഴ ഉള്‍പ്പെടെയുള്ള നദിയുടെ തീരത്ത് താമസിക്കുന്നവര്‍ക്ക്  ജാഗ്രതാ നിര്‍ദേശം . ഡാമിന്റെ പരിസരത്ത് കറണ്ട് ഇല്ലാതിരുന്നതിനാല്‍ ജനറേറ്റര്‍ സംഘടിപ്പിച്ചാണ് ഷട്ടര്‍ തുറന്നത്. ഡാമിന്റെ ജലനിരപ്പ് 114.1 അടിയായി ഉയര്‍ന്നിരുന്നു. 117.06 അടി ആണ് ഡാമിന്റെ പരമാവധി സംഭരണ ശേഷി. 

114 അടി പിന്നിടുമ്ബോള്‍ തന്നെ ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കണമെന്ന് നേരത്തെ തന്നെ നിര്‍ദ്ദേശം ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന്ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്ന് ജലനിരപ്പ് ക്രമീകരിക്കാന്‍ ഇറിഗേഷന്‍ വകുപ്പ് തീരുമാനിക്കുകയായിരുന്നു.

കോട്ടയം കുട്ടിക്കല്‍ പ്ലാപ്പള്ളിയില്‍ ഉരുള്‍പൊട്ടി 13 പേരെ കാണാതായി. മൂന്ന് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയതായാണ് വിവരം.

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലുടനീളം ഇടിമിന്നലിനും ശക്തമായ കാറ്റിനും സാദ്ധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക