Image

എഐഎഡിഎംകെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശശികല

Published on 16 October, 2021
 എഐഎഡിഎംകെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ ജയലളിതയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ശശികല


ചെന്നൈ: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ടതോടെ രാഷ്ട്രീയത്തില്‍ നിന്നും പൊതുജീവിതത്തില്‍ നിന്നും മാറിനിന്നിരുന്ന വി.കെ ശശികല വീണ്ടും തമിഴ്‌നാട് രാഷ്ട്രീയത്തില്‍ സജീവമാകുമെന്ന് സൂചന. രാവിലെ ചെന്നൈ മറീന ബീച്ചിലെ മുന്‍മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എം.ജി രാമചന്ദ്രന്റെയും സി.എന്‍ അണ്ണാദുരൈയുടെയും സ്മൃതി കുടീരത്തില്‍ ശശികല പ്രവര്‍ത്തകര്‍ക്കൊപ്പമെത്തി പുഷ്ടവൃഷ്ടി നടത്തി. എഐഎഡിഎംകെ സ്ഥാപക സുവര്‍ണ ജൂബിലി നാളെ പാര്‍ട്ടി ആസ്ഥാനത്ത ആഘോഷിക്കാനിരിക്കേയാണ് ശശികലയുടെ തിരിച്ചുവരവ്. പാര്‍ട്ടി ആസ്ഥാനത്ത് അവര്‍ എത്തുമെന്ന സൂചനയുമുണ്ട്. 


ജയലളിതയും എംജിആറും പാര്‍ട്ടിയേയും പ്രവര്‍ത്തകരേയും സംരക്ഷിക്കുമെന്ന് തനിക്ക് വിശ്വാസമുണ്ട്. പാര്‍ട്ടിക്ക് നല്ല ഭാവിയുണ്ട്. അമ്മയുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ തന്റെ മനസ്സിലെ ഭാരങ്ങള്‍ ഇറക്കിവയ്ക്കുകയാണ്. ശശികല പറഞ്ഞു. 

ജയലളിത ജീവിച്ചിരുന്നപ്പോള്‍ പോലും താന്‍ അധികാരത്തിലോ പദവിയിലോ ഉണ്ടായിരുന്നില്ലെന്ന് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ അവര്‍ പറഞ്ഞിരുന്നു. അമ്മയുടെ മരണശേഷവും അതുണ്ടാവില്ല. എഐഎഡിഎംകെയുടെ സുവര്‍ണ ഭരണം തമിഴ്‌നാട്ടില്‍ തുടരാന്‍ താന്‍ രാഷ്ട്രീയത്തില്‍ നിന്ന് മാറിനില്‍ക്കുകയാണ്.- അവര്‍ പറഞ്ഞിരുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക