Image

മലയോര മേഖലയിൽ മലവെളളപ്പാച്ചിലിലും കനത്ത മഴയിലും വലിയ നാശനഷ്ട൦

Published on 16 October, 2021
മലയോര മേഖലയിൽ  മലവെളളപ്പാച്ചിലിലും കനത്ത  മഴയിലും വലിയ നാശനഷ്ട൦
കോട്ടയം: സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുകയാണ്. അഞ്ച് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ടു പുറപ്പെടുവിച്ചു.  കോട്ടയത്ത് പ്രളയസമാനമായ സ്ഥിതി ആണ്. ജില്ലയിലെ പലയിടങ്ങളിലും ഉരുള്‍പൊട്ടി. പല റോഡുകളിലും ഗതാഗത തടസം ഉണ്ടായിട്ടുണ്ട്. 

വലിയ അപകടം നടന്നത് കൂട്ടിക്കലിലാണ്. അതിതീവ്രമഴയുടെ പിന്നാലെ ഉരുള്‍പൊട്ടിയതോടെ കുത്തിയൊലിച്ച്‌​ വന്ന മലവെളളം കോട്ടയത്തി​ന്‍റെ മലയോരത്ത്​ വിതച്ചത് സമാനതകളില്ലാത്ത​ വന്‍ ദുരന്തം.  രണ്ട് കുടുംബങ്ങളിലെ പത്ത് പേരാണ് ഇവിടെ ഉരുള്‍പൊട്ടി കാണാതായത്. ഇതില്‍ ആറ് മൃതദേഹങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഉരുള്‍പൊട്ടിയത് കാവാലിയിലും പ്ലാപ്പള്ളിയിലും ആണ്.  കൂട്ടിക്കല്‍, മുണ്ടക്കയം, ഇൗരാറ്റുപേട്ട, പൂഞ്ഞാര്‍ തെക്കേക്കര, ഏന്തയാര്‍, കൊക്കയാര്‍, പൂഞ്ഞാര്‍ മേഖലകളില്‍ കനത്ത നാശമാണ്​ മഴ വിതച്ചത്​. തുടരെ തുടരെയുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും പല സ്ഥലങ്ങളം ഒറ്റപ്പെട്ടു.

പലയിടങ്ങളിലും ഇനിയും രക്ഷാപ്രവര്‍ത്തകര്‍ക്ക്​ എത്താനായിട്ടില്ല. മഹാപ്രളയത്തില്‍ പോലും മുങ്ങാത്ത പല പ്രദേശങ്ങളും വീടുകളും വെള്ളത്തിനടയിലായി.

അമ്ബതോളം കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്ബിലേക്ക്​ മാറ്റിയിരിക്കുകയാണ്​. കൂട്ടിക്കല്‍ മേഖലയിലാണ് കൂടുതല്‍ നാശം. ഉരുള്‍പൊട്ടലില്‍ മനുഷ്യരുടെ ജീവനൊപ്പം നിരവധി ​ വീടുകളും കടകളും കൃഷിഭൂമികള്‍ക്കും വന്‍ നാശം വിതച്ചു.

കനത്ത മഴയില്‍ കാഞ്ഞിരപ്പള്ളി ടൗണ്‍ വെള്ളത്തില്‍ മുങ്ങി. കാഞ്ഞിരപ്പള്ളി ഇടക്കു​ന്നത്​ നിര്‍ത്തിയിട്ടിരുന്ന സ്​കൂള്‍ ബസ്​ വെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. പൂഞ്ഞാര്‍ സെന്‍റ്​ മേരീസ്​ പള്ളിക്ക്​ മുന്നില്‍ കെ.എസ്​.ആര്‍.ടി.സി ബസ്​ വെള്ളക്കെട്ടില്‍ മുങ്ങി​. യാത്രക്കാരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

വാഹനവുമായി ആളുകള്‍ പുറത്തിറങ്ങരുതെന്ന് കോട്ടയം ജില്ലാ കളക്ടര്‍ അറിയിച്ചു. കര, വ്യോമ സേനകള്‍ ജില്ലയിലെ ദുരന്തബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തിനായി കോട്ടയത്തേക്ക് തിരിച്ചിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക