Image

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച്‌ വി ഡി സതീശന്‍

Published on 16 October, 2021
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച്‌ വി ഡി സതീശന്‍
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പിന്തുണ അറിയിച്ച്‌ വി ഡി സതീശന്‍. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു.

മുഖ്യമന്ത്രിയുമായി സംസാരിച്ചതായും പ്രതിപക്ഷ നേതാവ് അറിയിച്ചു.ഉരുള്‍ പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നു. എല്ലാവരും ജാഗ്രത പാലിക്കണം. അനാവശ്യ യത്രകള്‍ ഒഴിവാക്കണം. ഈ മഴ ദിനങ്ങളില്‍ ജീവഹാനിയും കൂടുതല്‍ നാശനഷ്ടങ്ങളും ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക