Image

ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, പ്രവാസികള്‍ക്കു തിരിച്ചടി

Published on 16 October, 2021
ഒമാന്‍ ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുന്നു, പ്രവാസികള്‍ക്കു തിരിച്ചടി
മസ്‌കറ്റ്: ആരോഗ്യ മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാന്‍ ഒമാന്‍ ആരോഗ്യ മന്ത്രാലയം. നഴ്‌സിങ്- പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പടെ പ്രവാസി ജീവനക്കാര്‍ക്കു പകരമായി സ്വദേശികളെ നിയമിക്കുന്നതിന് തൊഴില്‍, ആരോഗ്യ മന്ത്രാലയങ്ങള്‍ ധാരണയിലെത്തി. പരിശീലനം അടക്കമുള്ള ഒരുക്കുന്നതിനാണ് കരാര്‍.

ഒരു വര്‍ഷത്തിനിടെ വിവിധ തസ്തികകളിലായി വിദേശികള്‍ക്കു പകരം 900 സ്വദേശികളെ നിയമിക്കും. ഇവരില്‍ 610 പേരെ ഇതിനോടകം നിയമിച്ചുകഴിഞ്ഞു. 134 പേരുടെ നിയമന നടപടികള്‍ പുരോഗമിക്കുകയാണ്. 156 പേരെ പരിശീലനത്തിന് ശേഷം രണ്ടര മാസത്തിനുള്ളില്‍ നിയമിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

നഴ്‌സിങ്, പാരാമെഡിക്കല്‍ വിഭാഗങ്ങളില്‍ സ്വദേശികള്‍ക്ക് പരിശീലനം നല്‍കും. ഒരു വര്‍ഷം നീളുന്ന പരിശീലന പരിപാടിക്ക് തൊഴില്‍ മന്ത്രാലയം ധനസഹായം നല്‍കും.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക