Image

മ​ഴ ശക്തം :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി

Published on 17 October, 2021
മ​ഴ ശക്തം  :​ചെങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി
ചെ​ങ്ങ​ന്നൂ​ര്‍: പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യും മ​ല​യി​ടി​ച്ചി​ലും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ താ​ലൂ​ക്കി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി. പാ​ണ്ട​നാ​ട് ആ​ര്‍​കെ​വി-​നാ​ക്ക​ട റോ​ഡി​ലും ന​ഗ​ര​സ​ഭ​യി​ലെ മം​ഗ​ലം, ഇ​ട​നാ​ട് ഭാ​ഗ​ങ്ങ​ളി​ലും, മു​ള​ക്കു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്.

തി​രു​വ​ന്‍​വ​ണ്ടൂ​ര്‍ ഹൈ​സ്‌​കൂ​ള്‍, മം​ഗ​ലം ഓ​ര്‍​ത്ത​ഡോ​ക്‌​സ് പ​ള്ളി, മു​ള​ക്കു​ഴ എം​ഡി എ​ല്‍​പി സ്കൂളുകളില്‍ രാ​ത്രി​യോ​ടെ ക്യാ​മ്ബു​ക​ള്‍ ആ​രം​ഭി​ച്ചു.

ചെ​ങ്ങ​ന്നൂ​ര്‍ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ ഇ​തു​വ​രെ തു​റ​ന്ന ഒ​ന്‍​പ​ത് ക്യ​മ്ബു​ക​ളി​ലാ​യി അ​ന്‍​പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പിച്ചിട്ടുണ്ട് ​ .മ​ഴ​യു​ടെ ശ​ക്തി പൊ​തു​വെ രാ​വി​ലെ കുറഞ്ഞെങ്കിലും അ​പ്പ​ര്‍ കു​ട്ട​നാ​ട് ഉ​ള്‍​പ്പെ​ട്ട മാ​ന്നാ​ര്‍, ചെ​ന്നി​ത്ത​ല, പാ​ണ്ട​നാ​ട്, തി​രു​വ​ന്‍​വ​ണ്ടൂ​ര്‍, പു​ലി​യൂ​ര്‍ മേ​ഖ​ല​ക​ളി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ന​ഗ​ര​സ​ഭ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട പ​മ്ബ​യാ​റി​ന്റെ തീ​ര​ങ്ങ​ളി​ല്‍ വെ​ള്ളെ പൊ​ക്ക ഭീ​ഷ​ണി നി​ല​നി​ല്‍​ക്കു​ക​യാ​ണ്.

ചെ​ങ്ങ​ന്നൂ​ര്‍ – കോ​ഴ​ഞ്ചേ​രി റോ​ഡി​ലെ പു​ത്ത​ന്‍​കാ​വ് ഭാ​ഗ​ത്തും എം​സി റോ​ഡി​ലെ മു​ക്ക​ഴ ഭാ​ഗ​ത്തും റോ​ഡി​ലേ​ക്ക് വെ​ള്ളം ക​യ​റി തു​ട​ങ്ങി​യി​ട്ടു​ണ്ട്. ക്യാ​മ്ബു​ക​ളി​ല്‍ കോ​വി​ഡ് പ​ശ്ചാ​ത്ത​ലം ക​ണ​ക്കി​ലെ​ടു​ത്ത് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക