Image

ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍

Published on 17 October, 2021
ബില്‍ ഗേറ്റ്‌സിന്റെ മകള്‍ വിവാഹിതയായി; വരന്‍ ഈജിപ്തില്‍ നിന്നുള്ള ബിസിനസുകാരന്‍
മൈക്രോ സോഫ്റ്റ് സ്ഥാപകന്‍ ബില്‍ ​ഗേറ്റ്സിന്റെയും മെലിന്‍ഡയുടെയും മൂത്തമകള്‍ ജെന്നിഫര്‍ കാതറീന്‍ ​ഗേറ്റ്സ് വിവാഹിതയായി. ഈജിപ്ത്യന്‍ വംശജനായ ബിസിനസുകാരന്‍ നഈല്‍ നാസറാണ് ജെന്നിഫറിനെ വിവാഹം കഴിച്ചത്. ശനിയാഴ്ചയായിരുന്ന വിവാഹം. വെള്ളിയാഴ്ച രഹസ്യമായി മുസ്ലിം ആചാരപ്രകാരം  വിവാഹ ചടങ്ങ് നടത്തിയിരുന്നു.

25 കാരിയായ കാതറീനും 30 കാരനായ നാസറും തമ്മില്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു. സ്റ്റാബ്ള്‍സ് എല്‍എല്‍സി എന്ന കമ്ബനി മേധാവിയാണ് നാസര്‍. കാലിഫോര്‍ണിയയിലെ സാന്‍ഡിയാ​ഗോയിലാണ് താമസം. അറിയപ്പെടുന്ന പ്രൊഫഷണല്‍ കുതിരയോട്ടക്കാരനുമാണ് നാസര്‍.

2020 ജനുവരിയിലാണ് ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞത്. ജെന്നിഫറിന്റെ അമ്മ മെല്ലിന്‍ഡയാണ് വിവാഹത്തിനു വേണ്ട എല്ലാ ഒരുക്കങ്ങളും നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. അടുത്തിടെ വിവാഹ മോചനം നേടിയ ബില്‍ ​ഗേറ്റ്സും മെലിന്‍ഡയും ഒരുമിച്ച്‌ കൂടിയ പൊതുവേദി കൂടിയായി മകളുടെ വിവാഹം. ഇരുവരുടെയും മൂത്തമകളാണ് ജെന്നിഫര്‍. ഖോഖി ​ഗേറ്റ്സ്, ഫോബി ​ഗേറ്റ്സ് എന്നിവരാണ് മറ്റുമക്കള്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക