Image

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍

Published on 17 October, 2021
പൊന്നാനിയില്‍ വള്ളം മറിഞ്ഞ് 3 മത്സ്യത്തൊഴിലാളെ  കാണാതായിട്ട് നാലാം ദിവസം: ദേശീയ പാത ഉപരോധിച്ച്‌ മത്സ്യത്തൊഴിലാളികള്‍
മലപ്പുറം: മത്സ്യബന്ധനത്തിനിടെ ഫൈബര്‍ വള്ളം മറിഞ്ഞ് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളെ  കണ്ടെത്തുന്നതിനായി തീരച്ചില്‍ ഉര്‍ജിതമാക്കണമെന്ന ആവശ്യപ്പെട്ട് പൊന്നാനിയില്‍ മത്സ്യത്തൊഴിലാളികള്‍ ദേശീയ പാതഉപരോധിച്ചു. മത്സ്യത്തൊഴിലാളികളായ മുഹമ്മദാലി, ഇബ്രാഹിം, ബീരന്‍ എന്നിവരെയാണ്   വ്യാഴാഴ്ച്ചയാണ് കടലില്‍ കാണാതായത്. ഇവര്‍ക്കായുള്ള തിരച്ചില്‍ നടത്തി എങ്കിലും ഇവരെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.

കോസ്റ്റ് ഗാര്‍ഡും നേവിയും ഹെലികോപ്ടറും കപ്പലും ഉപയോഗിച്ച്‌ സംയുക്ത തെരെച്ചില്‍ നടത്തുന്നുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരെ അറിയിച്ചതിനെ തുടര്‍ന്നാണ് മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഉപരോധം അവസാനിപ്പിച്ചത്.

മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തിരച്ചില്‍ കാഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ടെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക