Image

മഴയ്ക്ക് കാരണം മേഘവിസ്‌ഫോടനമല്ല; മാറുന്ന കാലാവസ്ഥയെ നേരിടാന്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍

Published on 17 October, 2021
 മഴയ്ക്ക്  കാരണം മേഘവിസ്‌ഫോടനമല്ല; മാറുന്ന  കാലാവസ്ഥയെ നേരിടാന്‍ കേരളം മുന്നൊരുക്കങ്ങള്‍ നടത്തണമെന്ന് വിദഗ്ദ്ധര്‍
ന്യൂഡല്‍ഹി: കേരളത്തില്‍ നാശം വിതച്ച കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും
കാരണം  'മേഘവിസ്‌ഫോടനം' എന്ന പ്രതിഭാസമല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ശനിയാഴ്ച കേരളത്തില്‍ പെയ്തത് മേഘവിസ്ഫോടനം അല്ലെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.

ന്യൂനമര്‍ദ്ദവും കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണമായതെന്നും കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണമായതെന്നും അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞദിവസം സംസ്ഥാനത്ത് വലിയ തോതിലുള്ള മഴയാണ് പെയ്തത്. ഇടുക്കി, എറണാകുളം, കൊല്ലം എന്നീ ജില്ലകളിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 29 സെന്റി മീറ്റര്‍ വരെയാണ് ഈ ജില്ലകളില്‍ പെയ്ത മഴ. ന്യൂനമര്‍ദ്ദവും ശക്തമായ കാറ്റുമാണ് കനത്ത മഴയ്ക്ക് കാരണായതെന്നാണ് വിലയിരുത്തല്‍.

അതേസമയം 18-19 തീയതികളില്‍ കേരളത്തില്‍ കനത്ത മഴ പ്രതീക്ഷിക്കുന്നില്ലെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരളത്തിലെ കാലാവസ്ഥയില്‍ വലിയ മാറ്റമുണ്ടായിട്ടുണ്ട്. ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് ശമനമുണ്ടാവുമെങ്കിലും മഴ തുടരും. കനത്ത മഴയെ നേരിടാന്‍ കേരളം മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഡോ. മൃത്യുഞ്ജയ മഹാപാത്ര പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക