Image

വേൾഡ് മലയാളി കൗൺസിലിൻ്റെ സേവനത്തെ കേരളം വിലമതിക്കുന്നു: മന്ത്രി റോഷി അഗസ്റ്റിൻ

(പി. ഡി. ജോർജ് നടവയൽ) Published on 17 October, 2021
വേൾഡ് മലയാളി കൗൺസിലിൻ്റെ സേവനത്തെ കേരളം വിലമതിക്കുന്നു:  മന്ത്രി റോഷി അഗസ്റ്റിൻ
ഫിലഡൽഫിയ:വേൾഡ് മലയാളി കൗൺസിലിൻ്റെ സേവനത്തെ കേരളം വിലമതിക്കുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വേൾഡ് മലയാളി കൗൺസിൽ ഫിലഡൽഫിയ പ്രൊവിൻസ് പ്രവർത്തനം സൂം സംവിധാനത്തിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കേരളം നേരിടുന്ന പ്രകൃതി ദുരന്തങ്ങളിൽ എല്ലായ്പ്പോഴും വിദേശത്തു താമസിക്കുന്ന മലയാളികൾ കലവറയില്ലാതെ സഹായം എത്തിക്കാറുണ്ട്. വേൾഡ് മലയാളി കൗൺസിൽ ലോകമെമ്പാടും മലയാളികളെ സേവനരംഗത്ത് ഒന്നിപ്പിക്കുന്നതിനാൽ ഡബ്ള്യൂ എം സി യുടെ പ്രവർത്തനം ശക്തവും ചാരിറ്റിക്കാര്യങ്ങൾക്ക് ശേഷിയുറ്റതുമാണ്. കഴിഞ്ഞ വെള്ളപ്പൊക്കക്കാലത്ത് ഡബ്ള്യൂ എം സി ഫിലഡൽഫിയാ പ്രൊവിൻസ് ചെയ്ത കേരളാ സഹായങ്ങൾ നന്ദിപൂർവം സ്‌മരിക്കുന്നു. വേൾഡ് മലയാളി കൗൺസിലിൻ്റെ സേവനവും സംഘടനാ മികവും വർദ്ധിതമാകുവാൻ എല്ലാ ആശംസകളും നേരുന്നു. ഡബ്ള്യൂ എം സി  സാരഥികളുടെ നിസ്വാർത്ഥതയെ  മനസ്സിലാക്കാൻ ഇടവന്നിട്ടുണ്ട്. ഇനിയും ഇനിയും സംഘടനയുടെ വളർച്ചയ്ക്ക് അത് കരുത്തു പകരും എന്ന് ഉറപ്പുണ്ട് "- റോഷി അഗസ്റ്റിൻ പ്രസ്താവിച്ചു.

വേൾഡ് മലയാളി കൗൺസിൽ അമേരിക്കാ റീജിയൺ പ്രസിഡൻ്റ്  സുധീർ നമ്പ്യാർ അധ്യക്ഷനായിരുന്നു. പ്രശസ്ത ബാല ഗായകർ ഋതു രാജും ശ്രേയാ ജയദീപും പ്രാർത്ഥനാ ഗാനം ആലപിച്ചു. ഡബ്ള്യൂ എം സി  ഗ്ളോബൽ വൈസ് പ്രസിഡൻ്റ്  പി.സി. മാത്യൂ ആമുഖ പ്രഭാഷണം നിർവഹിച്ചു. അമേരിക്കാ റീജിയൺ ജനറൽ സെക്രട്ടറി പിൻ്റോ കണ്ണമ്പള്ളി സ്വാഗതം ആശംസിച്ചു. ലിറ്റി ജോർജ് എം സി ആയിരുന്നു. അമേരിക്കാ റീജിയൺ ചെയർമാൻ ഫിലിപ്പ് തോമസ്  വിജ്ഞപ്തി പ്രഭാഷണം അവതരിപ്പിച്ചു. എൽദോപീറ്റർ മന്ത്രി റോഷി അഗസ്റ്റിനെ യോഗത്തിലേയ്ക്ക് ഔപചാരികമായി പരിചയപ്പെടുത്തി. ഡബ്ള്യൂ എം സി  ഫിലഡൽഫിയാ പ്രൊവിൻസ് മുൻ ചെയർമാൻ സാബു ജോസഫ് (സി പിഏ) പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം പകർന്നു. അമേരിക്കാ റീജിയൺ വൈസ് ചെയർമാൻ ഫിലിപ് മാരേട്ട് നന്ദി പ്രകാശിപ്പിച്ചു.

ഡബ്ള്യൂ എം സി  ഫിലഡൽഫിയാ പ്രൊവിൻസ് ഭാരവാഹികളായി ജോസ് ആറ്റുപുറം ( ചെയർമാൻ), ജോർജ് നടവയൽ ( പ്രസിഡൻ്റ്), സിബിച്ചൻ ചെമ്പ്ളായിൽ (ജനറൽ സെക്രട്ടറി), നൈനാൻ മത്തായി (ട്രഷറാർ), തോമസ് പോൾ (വൈസ് ചെയർമാൻ), റോഷിൻ പ്ളാമൂട്ടിൽ(വൈസ് പ്രസിഡൻ്റ്), മാത്യൂ തരകൻ (വൈസ് പ്രസിഡൻ്റ്), ടോം തോമസ് ( ജോയിൻ്റ് സെ ക്രട്ടറി), തോമസ് കുട്ടി വർഗീസ് (ജോയിൻ്റ് ട്രഷറാർ),  ജോസ് നൈനാൻ( പി ആർ ഓ), ഡോ. ജിൻസി മാത്യൂ (വനിതാ ഫോറം പ്രസിഡൻ്റ് ), ലൈസമ്മ ബെന്നി (വനിതാ ഫോറം വൈസ് പ്രസിഡൻ്റ്), ഷൈലാ രാജൻ (വനിതാ ഫോറം സെക്രട്ടറി) , ജെയിംസ് കിഴക്കേടത്ത്, അബ്രാഹം കെ വർഗീസ്, ജെറി ജെയിംസ്, മനോജ് മാത്യൂ (അഡ്വൈസറി ബോർഡ് മെംബേഴ്സ്) ജേക്കബ് കോര (കമ്മിറ്റീ മെംബർ), ബെന്നീ മാത്യൂ (കമ്മിറ്റീ മെംബർ) എന്നിവർ ചുമതലയേറ്റു.

ഗോപാല പിള്ള ( വേൾഡ് മലയാളി കൗൺസിൽ ഗ്ളോബൽ പ്രസിഡൻ്റ്), മുതിർന്ന പത്ര പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ,  ഫിലിപ് തോമസ് (ഡബ്ള്യൂ എം സി  റീജിയണൽ ചെയർമാൻ), ചാക്കോ കോയിക്കലെത്ത് (ഡബ്ള്യൂ എം സി  അമേരിക്കൻ റീജിയൻ അഡ്വൈസറി ചെയർമാൻ), ജോൺസൺ തലചെല്ലൂർ അമേരിക്ക റീജിയൺ വൈസ് പ്രസിഡൻ്റ്) എന്നിവരും; ന്യൂ യോർക്ക്, സൗത്ത് ജേഴ്സി, നോർത്ത് ജേഴ്സി, ഹ്യൂസ്റ്റൺ, ഡി എഫ് ഡബ്ള്യൂ, ഡാളസ്, നോർത്ത് ടെക്സസ്, ചിക്കാഗോ, ഫ്ളോറിഡ, ബോസ്റ്റൺ, ഒക്ക്ലഹോമ, വാൻ കൂവർ എന്നീ പ്രൊവിൻസ് ഭാരവാഹികളും ആശംസാ സന്ദേശം അർപ്പിച്ചു. ഋതു രാജും ശ്രേയാ ജയദീപും ഗാനമേള അവതരിപ്പിച്ചു.
വേൾഡ് മലയാളി കൗൺസിലിൻ്റെ സേവനത്തെ കേരളം വിലമതിക്കുന്നു:  മന്ത്രി റോഷി അഗസ്റ്റിൻ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക