Image

പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതി രൂക്ഷം: ചെങ്ങന്നൂരില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച്‌ തുടങ്ങി

Published on 17 October, 2021
പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതി രൂക്ഷം: ചെങ്ങന്നൂരില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ച്‌ തുടങ്ങി
ചെങ്ങന്നൂര്‍ : കനത്ത മഴയില്‍ പത്തനംതിട്ട ജില്ലയില്‍ മഴക്കെടുതി രൂക്ഷമാകുന്നു.  ജില്ല യാകെ വെള്ളത്തിലാണ്. 

 അണക്കെട്ടുകള്‍ തുറക്കാനുള്ള സാധ്യതയെ തുടര്‍ന്ന് ചെങ്ങന്നൂര്‍, പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങള്‍ ഉള്‍പ്പടെയുള്ള സഥലങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചു തുടങ്ങി. ഇടവിട്ട് പെയ്യുന്ന മഴയും പമ്ബ നദിയിലെ ജലനിരപ്പ് ഉയരുന്നതും ആശങ്കയുണ്ടാക്കുന്നു. ഇതേ തുടര്‍ന്നാണ് ജനങ്ങളെ മാറ്റുന്നത്.

മല്ലപ്പള്ളിയില്‍ ജലനിരപ്പ് 2018ലെ പ്രളയത്തിലുള്ളതിനെക്കാള്‍ കൂടുതലായി. ജില്ലയില്‍ ആകെ 36 ദുരിതാശ്വാസ ക്യാമ്ബുകള്‍ ആരംഭിച്ചു.
വെള്ളപ്പൊക്കമുണ്ടായ മല്ലപ്പള്ളിയില്‍ 80 ശതമാനത്തോളം പേരെയും ഇന്നലെയും ഇന്നുമായി ഒഴിപ്പിച്ചു. മുന്നൂറിലേറെപ്പേരെയാണ് ഇതുവരെ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയത്. എയര്‍ ലിഫ്റ്റിങ് ഉപയോഗിച്ച്‌ കുടുങ്ങി കിടക്കുന്നവരെ ഒഴിപ്പിക്കാനാണ് തീരുമാനം.

മല്ലപ്പള്ളി ആനിക്കാട് റോഡ്, സെന്‍ട്രല്‍ ജംക്ഷനു സമീപം പൂര്‍ണമായി വെള്ളത്തിലായി. കല്ലൂപ്പാറയില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ബോട്ടുകള്‍ എത്തിച്ചിട്ടുണ്ട്.
വെള്ളം കേറാന്‍ സാധ്യതയുള്ള വീടുകളില്‍ നിന്നും ജനങ്ങള്‍ വാഹനങ്ങള്‍ പാലത്തിന് മുകളില്‍ കൊണ്ട് പാര്‍ക്ക് ചെയ്തു. ആറന്മുള ചെങ്ങന്നൂര്‍ റോഡില്‍ വെള്ളം കയറി. പത്തനംതിട്ട ജില്ലാ സ്റ്റേഡിയം മുങ്ങി. റാന്നി -തിരുവല്ല റോഡ് വെള്ളത്തിലായി. 

തിരുവല്ല നെല്ലാടും വെണ്ണിക്കുളം മേഖലയിലും റോഡുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വീടുകളിലും കടകളിലും വെള്ളം കയറി. 
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക