Image

മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി

Published on 18 October, 2021
മൂന്ന് അണക്കെട്ടുകള്‍ തുറക്കുന്നു, ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി



അണക്കെട്ടുകളിലെ ജലനിരപ്പ് നിരീക്ഷിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തീരുമാനപ്രകാരം മൂന്ന് ഡാമുകളിലെ വെള്ളം തുറന്നു വിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വെള്ളം തുറന്നു വിടാന്‍ തീരുമാനിച്ച ഡാമുകളുമായി ബന്ധപ്പെട്ട് വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളുണ്ടാവാം. അവിടങ്ങളിലെ ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. 

എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചാണ് ഷട്ടറുകള്‍ തുറക്കുക. ഇടുക്കി ഡാമിന്റെ ഷട്ടര്‍ ചൊവ്വാഴ്ച്ച രാവിലെ 11 മണിക്കും ഇടമലയാറിന്റേത് രാവിലെ 6 മണിക്കും പമ്പാ ഡാം രാവിലെ 6 മണിക്കും തുറക്കും.

ഡാമുകള്‍ തുറക്കുമ്പോള്‍ വേണ്ട ജാഗ്രതാനിര്‍ദേശം എല്ലായിടത്തും നല്‍കിയിട്ടുണ്ട്. ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാനുള്ള നടപടി പുരോഗമിക്കുകയാണ്. അധികൃതര്‍  നല്‍കുന്ന നിര്‍ദേശങ്ങള്‍ അനുസരിക്കാനും അതീവ ജാഗ്രത പാലിക്കാനും എല്ലാവരും തയ്യാറാവണം. 
സംസ്ഥാനത്ത് ഇപ്പോള്‍ 240 ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവയില്‍ 2541 കുടുംബങ്ങളിലെ 9081 പേരാണുള്ളത്. ക്യാമ്പുകളില്‍ ആവശ്യമായ എല്ലാ  സജ്ജീകരണങ്ങളും ഉറപ്പുവരുത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക