Image

ടെക്‌സാസിൽ വിമാനം തകർന്നു വീണു; യാത്രക്കാർ സുരക്ഷിതർ

Published on 19 October, 2021
ടെക്‌സാസിൽ വിമാനം തകർന്നു വീണു; യാത്രക്കാർ സുരക്ഷിതർ
ഇന്ന് രാവിലെ  ഹൂസ്റ്റൺ വിമാനത്താവളത്തിൽ നിന്ന് പറന്നുയരാൻ ശ്രമിക്കുന്നതിനിടെ 21 പേരുമായി  പാസഞ്ചർ ജെറ്റ് തകർന്നുവീണു.  ഒരാൾക്ക് മാത്രമാണ് പരിക്കേറ്റത്. അത്ഭുതകരമായി മറ്റുള്ളവർ രക്ഷപെട്ടു  

നഗരത്തിൽ നിന്ന് 28 മൈൽ അകലെയുള്ള ബ്രൂക്ക്‌ഷയറിലെ ഹൂസ്റ്റൺ എക്സിക്യൂട്ടീവ് എയർപോർട്ടിലെ ഒരു വയലിൽ ഇരട്ട എൻജിൻ എംഡി -87 തീപിടിച്ചതായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വക്താവ് എലിസബത്ത് കോറി   പറഞ്ഞു.

21 പേർ വിമാനത്തിലുണ്ടായിരുന്നുവെന്നും എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നു, അവർ  പറഞ്ഞു.

വിമാനം ഉയരത്തിലേക്ക് പറക്കുന്നതിനു പകരം ഒരു റോഡ് മുറിച്ചുകടന്ന് വയലിൽ  ചെന്ന് പതിക്കുകയായിരുന്നു 

18 യാത്രക്കാരും മൂന്ന് ക്രൂ അംഗങ്ങളും സുരക്ഷിതരായി പുറത്തു കടന്നു.  

ഇതിന്റെ നിർമാണ സർട്ടിഫിക്കറ്റ് 2015-ലാണ് നൽകിയത്. MD-87 ന് 172 സീറ്റ് ശേഷിയുണ്ടായിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക