Image

ബുധനാഴ്ച വൈകുന്നേരം മുതല്‍ കേരളത്തില്‍ മഴ തുടരും; മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ നോബിള്‍ പെരേയ്‌ര

Published on 19 October, 2021
ബുധനാഴ്ച വൈകുന്നേരം മുതല്‍  കേരളത്തില്‍ മഴ തുടരും; മുന്നറിയിപ്പുമായി ക്യാപ്റ്റന്‍ നോബിള്‍ പെരേയ്‌ര


തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച വൈകുന്നേരം മുതല്‍ മഴ ശക്തമാകുമെന്ന് ക്യാപ്റ്റന്‍ നോബിള്‍ പെരേയ്‌ര. ഒരു വാണിജ്യ കപ്പലിലെ നാവികനായ ക്യാപ്റ്റന്‍ പെരേയ്‌ര നല്‍കുന്ന കാലാവസ്ഥ മുന്നറിയിപ്പുകള്‍ കൃത്യമാണ്. കപ്പലില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ പ്രവചനം. കഴിഞ്ഞ ദിവസം സംസ്ഥാനത്തുണ്ടായ കനത്ത മഴയെ കുറിച്ച് കൃത്യമായ പ്രവചനം ക്യാപ്റ്റന്‍ നടത്തിയിരുന്നു. 

ബുധനാഴ്ച മുതല്‍ സംസ്ഥാനത്ത് പെയ്യുന്ന മഴയെ കുറിച്ചുളള വിവരണമാണ് പുതിയ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍

ബുധന്‍(20/10) വൈകുന്നേരം മുതല്‍ രാത്രി വരെ മധ്യ തെക്കന്‍ കേരളത്തില്‍  ശരാശരി മുതല്‍ ശക്തമായ മഴ. വ്യാഴം(21/10) ഉച്ച മുതല്‍ രാത്രി വരെ കേരളത്തിലെ എല്ലാ ജില്ലകളിലും ശരാശരി മുതല്‍ ശക്തമായ മഴ.  വെള്ളിയാഴ്ച(22/10) വൈകിട്ടു മുതല്‍ രാത്രി വരെ കേരളത്തില്‍ ശരാശരി മഴ.
 ശനിയാഴ്ച(23/10) ഉച്ച മുതല്‍ ഞായര്‍ അതി രാവിലെ വരെ വടക്കന്‍ കേരളത്തില്‍  ശക്തമായ മഴയുണ്ടാകും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക