Image

ഫ്ളോട്ടിങ് പദ്മാസനം റൊക്കോഡ് നേട്ടവുമായി ഏഴ് വയസ്സുകാരി നദിയ

റോയ് മണ്ണൂര്‍ Published on 20 October, 2021
ഫ്ളോട്ടിങ് പദ്മാസനം റൊക്കോഡ് നേട്ടവുമായി ഏഴ്  വയസ്സുകാരി  നദിയ
അഞ്ചല്‍ :  യോഗാഭ്യസനത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി  കൊല്ലം  അഞ്ചല്‍ - മണ്ണൂര്‍  സ്വദേശിയായ  ഏഴ്  വയസ്സുകാരി നദിയ ബിനോയ് , വെള്ളത്തിന് മുകളില്‍ ശ്വാസം പിടിച്ചു കിടക്കുന്ന ഫ്ളോട്ടിങ്  പദ്മാസനം ഇനത്തിലാണ്  ഈ കൊച്ചു മിടുക്കി ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ് ബുക്കില്‍ ഇടം പിടിച്ചത് .ഇരുത്തം വന്ന യോഗാചാര്യന്മാര്‍ക്കു മാത്രം സ്വായക്തമായ ഒരു യോഗ മുറയാണ് പ്ലാവിനി പ്രാണായാമം  എന്നറിയപ്പെടുന്ന ഫ്ളോട്ടിങ് പദ്മാസനം.

മയക്കു മരുന്നിന് അടിമപ്പെടുന്ന യുവജനങ്ങളെ ബോധവല്‍ക്കരിക്കുക എന്നതാണ് പ്രസ്തുത ആസന പരിശീലനത്തിലൂടെ നദിയ ലക്ഷ്യമിടുന്നത് , ഈ ഏഴ്  വയസ്സ്‌കരി മണ്ണൂര്‍ ഇന്‍ഫന്റ്  ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് , കരേട്ടയില്‍ ബ്ലൂ ബെല്‍റ്റ് നേടിയിട്ടുള്ള നദിയ. കൂടതെ ഓര്‍മ ശക്തി തെളിയിക്കുന്ന പല വീഡിയോകളിലൂടെ ഇതിനകം സമൂഹ മാധ്യമങ്ങളില്‍ നദിയ ജനശ്രദ്ധ നേടിയിട്ടുണ്ട് .നാലു വയസ്സ് മുതല്‍ യോഗാഭ്യസം ചെയ്തു വരുന്നു . പിതാവ് ബിനോയ് ജോണ്‍ ആണ് പരിശീലകന്‍ ,മാതാവ് നിമ്മി മാത്യു




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക