Image

ബിജെപിയ്ക്ക് കൈ കൊടുക്കാന്‍ ഉപാധിയുമായി അമരീന്ദര്‍ സിംഗ്

ജോബിന്‍സ് Published on 20 October, 2021
ബിജെപിയ്ക്ക് കൈ കൊടുക്കാന്‍ ഉപാധിയുമായി അമരീന്ദര്‍ സിംഗ്
പഞ്ചാബ് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് പുറത്താക്കിയ മുതിര്‍ന്ന നേതാവ് അമരീന്ദര്‍ സിംഗ് കടുത്ത തീരുമാനത്തിലേയ്ക്ക്. പുതിയ പാര്‍ട്ടി രൂപീകരണത്തിനുള്ള നടപടികളുമായി അമരീന്ദര്‍ മുന്നോട്ട് പോവുകയാണ്. 20 എംഎല്‍എമാരുടെ പിന്തുണ തനിക്കുണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. 

മുഖ്യമന്ത്രി സ്ഥാനം നഷ്ട്ടപ്പെട്ട ശേഷം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച അമരീന്ദര്‍സിംഗ് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്രമോദി ,അമിത് ഷാ എന്നിവരെ കണ്ടിരുന്നു. തന്റെ പുതിയ പാര്‍ട്ടിയും ബിജപിയുമായി സഹകരിക്കാന്‍ അമരീന്ദര്‍ സിംഗ് ചില ഉപാധികള്‍ വെച്ചിട്ടുണ്ടെന്നാണ് വിവരം. 

ഇതില്‍ ഏറ്റവും പ്രധാനം രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന കര്‍ഷക സമരം ഒത്തു തീര്‍പ്പാക്കുക എന്നതാണ് കര്‍ഷക സമരം ഒത്തു തീര്‍പ്പായാല്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍  ബിജെപിയുമായി സഖ്യമാവാം എന്നതാണ് അമരീന്ദറിന്റെ നിലപാട്. 

അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ചില ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. കര്‍ഷക സമരം ഒത്തുതീര്‍പ്പായാല്‍ ഹീറോ പരിവേഷത്തോടെയായിരിക്കും അമരീന്ദര്‍ ബിജെപിയുമായി കൈ കോര്‍ക്കുക. ഇത് കോണ്‍ഗ്രസിനേല്‍പ്പിക്കുന്ന പ്രഹരം ചെറുതായിരിക്കില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക