Image

കര്‍ണ്ണാടകയില്‍ പോര് തുടരുന്നു ; രാഹുലിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍

ജോബിന്‍സ് Published on 20 October, 2021
കര്‍ണ്ണാടകയില്‍ പോര് തുടരുന്നു ; രാഹുലിനെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍
കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് ബിജെപി വാക് പോര് തുടരുന്നതിനിടെ കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത്. രാഹുല്‍ഗാന്ധി മയക്കുമരുന്നിനടിമയും മയക്കുമരുന്ന് കച്ചവടക്കാരനുമാണെന്നാണ് കര്‍ണ്ണാടക ബിജെപി അധ്യക്ഷന്‍ നളീന്‍ കുമാര്‍ കട്ടീല്‍ ആക്ഷേപിച്ചത്. 

ഇത് ചില പത്രങ്ങളില്‍ വന്നതാണെന്നും രാഹുലിന് ഒരു പാര്‍ട്ടിയെ നയിക്കാനൊന്നും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മോദി നിരക്ഷരനാണെന്നുള്ള ട്വീറ്റ് കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ വന്നത് ഏറെ വിവാദമായിരുന്നു. ഇതിനു പിന്നാലെയാണ് രാഹുലിനെതിരെയുള്ള വിമര്‍ശനം. 

വിവിാദ പ്രസ്താവനയില്‍ നളീന്‍ കുമാര്‍ മാപ്പ് പറയണമെന്ന് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ ആവശ്യപ്പെട്ടു. മോദിക്കെതിരെ കോണ്‍ഗ്രസിന്റെ ഒദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ മോശം ട്വീറ്റ് വന്നതില്‍ ഖേദം പ്രകടിപ്പിച്ച ശിവകുമാര്‍ ട്വീറ്റ് നീക്കം ചെയ്തിട്ടുണ്ടെന്നും അറിയിച്ചു. 

രണ്ട് നിയമസഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ് - ബിജെപി പാക് പോര് ശക്തമായത്. സിന്ദഗി ,ഹംഗാല്‍ മണ്ഡലങ്ങളിലാണ് ഒക്ടോബര്‍ 30 ന് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് ഇവിടുത്തെ എംഎല്‍എ മാര്‍ മരണപ്പെട്ട സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ്. യെദീയൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നീക്കിയ ശേഷം സംസ്ഥാനത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പായതിനാല്‍ ഇത് ബിജെപിയ്ക്ക് ഏറെ നിര്‍ണ്ണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക