Image

മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ 25 വരെ പിരിഞ്ഞു

ജോബിന്‍സ് Published on 20 October, 2021
മഴക്കെടുതിയില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ 25 വരെ പിരിഞ്ഞു
മഴക്കെടുതിയില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് കേരള നിയമസഭ ആദരാഞ്ജലി അര്‍പ്പിച്ചു. ഇതിന് ശേഷം ഈ മാസം 25 വരെ സഭ പിരിഞ്ഞു. മഴക്കെടുതിയെ തുടര്‍ന്നുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി എംഎല്‍എ മാര്‍ക്ക് സ്വന്തം മണ്ഡലത്തിലേയ്ക്ക് പോകേണ്ടതിനാലാണ് സഭ പിരിഞ്ഞത്. 

സംസ്ഥാനത്ത് 39 പേരാണ് മഴക്കെടുതിയില്‍ മരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിച്ചു. 213 വീടുകള്‍ പൂര്‍ണ്ണമായും 1393 വീടുകള്‍ ഭാഗികമായും തകര്‍ന്നെന്നും 304 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഇത്രയധികം പേര്‍ക്ക് ജീവഹാനി ഉണ്ടായത് കേരളത്തിന്റെ തീരാദുഖമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും മുന്നറിയിപ്പ് സംവിധാനം കാര്യക്ഷമമല്ലെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇരട്ട ന്യൂനമര്‍ദ്ദമാണ് അതിതീവ്ര മഴയ്ക്ക് കാരണമായതെന്ന് പറഞ്ഞ മുഖ്യമന്ത്രി ദുരിതബാധിതരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അറിയിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക