Image

മുന്‍ കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ജോബിന്‍സ് Published on 20 October, 2021
മുന്‍ കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
രാജ്യം ഭരിച്ച മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്ര വിജിലന്‍സ് കമ്മീഷന്റേയും സിബിഐയുടേയും സംയുക്ത യോഗത്തെ അഭിസംബധോന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതിക്കെതിരെ സംസാരിക്കാനുള്ള ഇച്ഛാശക്തി കഴിഞ്ഞ കാല സര്‍ക്കാരുകള്‍ക്ക് ഇല്ലയിരുന്നുവെന്നാണ് മോദി പറഞ്ഞത്. 

രാജ്യത്ത് ഭരണ നിര്‍വ്വഹണം സുതാര്യമാകണമെന്നും മുന്‍ സര്‍ക്കാരുകളെ നയിച്ചിരുന്നവര്‍ അഴിമതിയില്‍ പങ്കാളികളായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.  ഇന്ന് കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് അഴിമതിയെ അതിജീവിക്കാനുള്ള ഇച്ഛാശക്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ ഇനിയും പൂര്‍ണ്ണമായി തടയാന്‍ കഴിഞ്ഞിട്ടില്ലെന്നും ഇക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 

പ്രധാനമന്ത്രിയുടെ പ്രസ്താവന സംബന്ധിച്ച് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പ്രതികരിച്ചില്ല. പ്രധാനമന്ത്രിയുടെ പ്രസ്താവന രാഷ്ട്രീയ യോഗത്തിലല്ല എന്നുള്ളതിനാലും ഒദ്യോഗിക യോഗത്തിലായതിനാലും ശക്തമായ പ്രതിഷേധം കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നുണ്ടാകാനാണ് സാധ്യത.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക